Malayali Live
Always Online, Always Live

മേശിരിപ്പണിക്ക് പോകുന്ന അച്ഛനും തൊഴിലുറപ്പിന് പോകുന്ന അമ്മയും; സാന്ത്വനത്തിലെ കണ്ണന്റെ ജീവിതം ഇങ്ങനെയൊക്കെ..!!

3,437

ഇന്ന് മലയാളികൾ ഏറെ ഇഷ്ടത്തോടെ കാണുന്ന ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്ന പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ചിപ്പി രഞ്ജിത് ആണ്. വാനമ്പാടിക്ക് ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയലിന് വാനമ്പാടിയെക്കാൾ കൂടുതൽ ആരാധകർ ഉണ്ട്.

നാല് സഹോദരങ്ങളുടെ കഥ പറയുന്ന സാന്ത്വനത്തിൽ ഏറ്റവും ഇളയ സഹോദരന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. പരമ്പരയിൽ മാത്രം അല്ല ജീവിതത്തിലും തങ്ങൾ സഹോദരങ്ങളെ പോലെ ആണ് ജീവിക്കുന്നത് എന്ന് അച്ചു പറയുന്നു. അച്ഛനും അമ്മയും കഴിഞ്ഞാൽ തൻ ഏറെ ഇഷ്ടപ്പെടുന്നതും തനിക്ക് ഏറെ പിന്തുണ നൽകുന്നതും ആദിത്യൻ സാർ ആണെന്ന് അച്ചു പറയുന്നു.

മനസ് മടുത്ത ഒട്ടേറെ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ കാലത്തെ കഷ്ടപ്പാടിന് ശേഷം ആണ് സാന്ത്വനത്തിൽ കൂടി അഭിനയിക്കാൻ ഒരു അവസരം ലഭിച്ചത് എന്ന് അച്ചു പറയുന്നു. തന്നെ എല്ലാവരും കണ്ണൻ എന്ന് തന്നെ ആണ് വിളിക്കുന്നത് എന്ന് അച്ചു പറയുന്നു. താൻ എല്ലാവരെയും സീരിയൽ കഥാപാത്രങ്ങളുടെ പേരിൽ തന്നെ ആണ് വിളിക്കുന്നത്. വല്യേട്ടൻ എന്നും ശിവേട്ടൻ ഹരിയേട്ടൻ ഏട്ടത്തി അങ്ങനെ തന്നെ ആണ് വിളിക്കുന്നത്.

താൻ കൂടുതൽ സംസാരിക്കുന്നത് ശിവേട്ടനോട് ആണ്. ശിവേട്ടനോടൊപ്പം ആണ് ഉറങ്ങുന്നത് എന്നും അച്ചു സുഗന്ത് പറയുന്നു. തിരുവനന്തപുരത്ത് അയിരൂർ ആണ് നാട് പഠിക്കുന്ന കാലത്തേ നാടകവും മിമിക്രിയുമൊക്കെയാണ് പ്രധാനം. നടനാകുകയായിരുന്നു ലക്ഷ്യം പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രിക്ക് ഡിസ്റ്റൻസായി ജോയിൻ ചെയിതെങ്കിലും അപ്പോഴേക്കും സീരിയലിൽ അവസരം വന്നു. അച്ഛൻ സുഗന്ധൻ പി അയിരൂർ.

മേശിരിപ്പണിയാണ് അച്ഛന് അമ്മ രശ്മി തൊഴിലുറപ്പിന് പോകും. അനിയത്തി അഞ്ജു നഴിസിങ് കഴിഞ്ഞ് ഇപ്പോൾ മഞ്ചേരി സർക്കാർ ആശുപത്രിയിൽ താൽക്കാലികമായി ജോലി ചെയ്യുന്നു. പഠനം പൂർത്തിയാക്കും മുൻപ് ഞാൻ സീരിയൽ രംഗത്തേക്കെത്തിയപ്പോൾ വീട്ടിൽ നിന്നു പൂർണ പിന്തുണയായിരുന്നു. ഒരാൾ അച്ഛനെ പറഞ്ഞു പറ്റിച്ച് പണിയെടുപ്പിച്ച സംഭവം പോലും ആ പിന്തുണ തെളിയിക്കുന്നതാണല്ലോ. ഞാൻ അഭിനയ മോഹവുമായി നടക്കുന്നതിൽ നാട്ടിൽ പലരും പരിഹസിച്ചിരുന്നു.

ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി. അനിയത്തിയാണ് എന്റെ ജീവൻ. അവൾ തരുന്ന പിന്തുണ എനിക്കു നൽകുന്ന ഊർജം വളരെ വലുതാണ്. എന്റെ വലിയ വിമർശകയും അവളാണെന്നും അച്ചു പറയുന്നു. ഭാവിയിൽ സിനിമ സംവിധാനം ചെയ്യാൻ മോഹം ഉള്ള അച്ചു വാനമ്പാടിയിൽ സഹ സവിധായകൻ ആയിരുന്നു. 28 എപ്പിസോഡിൽ അഭിനയിച്ചിട്ടും ഉണ്ട്. ഇപ്പോൾ അഭിനയം മാത്രം അല്ല സംവിധാനം എഡിറ്റിംഗ് ഡബ്ബിങ് എല്ലാം ചെയ്യുന്നുണ്ട് അച്ചു.

വാനമ്പാടിയിൽ 28 എപ്പിസോഡ് കഴിഞ്ഞപ്പോൾ എന്റെ കഥാപാത്രം തീർന്നു. മെലിഞ്ഞ ശരീരം ഉള്ള എനിക്ക് അവസരങ്ങൾ ഇനി ലഭിക്കില്ല എന്നാണ് കരുതിയത്. കണ്ണൻ ആയി എത്തിയപ്പോഴും തന്റെ ശരീരം മെലിഞ്ഞതിൽ എനിക്ക് ഏറെ സങ്കടവും ഭയവും ഉണ്ടായിരുന്നു. ആദ്യമൊക്കെ ചിപ്പി ചേച്ചിയോട് ഞാൻ ചോദിക്കുമായിരുന്നു ജിമ്മിൽ പോയി ശരീരം പുഷ്ടപ്പെടുത്താനോ എന്ന് എന്നാൽ ഈ ശരീരം ഉള്ളത് കൊണ്ട് ആണ് ഓഡിഷനിൽ നിനക്ക് അവസരം ലഭിച്ചത് എന്ന് ചിപ്പി ചേച്ചി പറയുമായിരുന്നു.