ആദ്യമായി പിരിയഡ്സ് വന്നപ്പോൾ പാട് വാങ്ങാൻ പോയത് ഞാനാണ്; ഇതൊക്കെയാണ് എന്നെ ഞാൻ ആക്കാൻ കാരണം; രഞ്ജിനി ഹരിദാസ്..!!
ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്.
തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു. അതുകൊണ്ടു തന്നെ ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയും രഞ്ജിനി എത്തി.
വിവാദങ്ങൾ നിറഞ്ഞ തന്റെ ജീവിതം തുറന്നു പറയാൻ ഉള്ള വേദിയാക്കി മാറ്റി താരം അവിടെ. അന്ന് താരം പറഞ്ഞ പല കാര്യങ്ങളും വീണ്ടും വൈറൽ ആകുക ആണ്. കുട്ടിക്കാലത്ത് താനൊരു പഞ്ചപാവമായിരുന്നു അമ്മയും അപ്പൂപ്പനും കൂടിയാണ് തങ്ങളെ വളർത്തിയത്. അമ്മ ഒറ്റക്കാണ് തന്നെയും അനുജനെയും വളർത്തിയത്. അച്ഛൻ മരിക്കുമ്പോൾ അമ്മക്ക് പ്രായം 30 വയസായിരുന്നു.
വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്. ഒരു ബൾബ് മാറ്റണമെങ്കിലും പ്ലബിങ്ങോ കടയിൽ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു. സ്ത്രീകൾ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല എന്നാൽ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്. ഞങ്ങളുടെ വീട്ടിൽ ആണിനും പെണ്ണിനും പ്രത്യേകിച്ച് ജോലികൾ ഒന്നുമില്ല. എല്ലാം തന്നെ ചെയ്യണമായിരുന്നു അമ്മക്ക് അമ്മയുടെ കാര്യങ്ങൾ നോക്കണമായിരുന്നു.
അപ്പുപ്പനെയും അമ്മുമ്മയെയും നോക്കിയത് അമ്മയാണ്. എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും ഞാൻ തന്നെ അത് ചോദിച്ചു വാങ്ങണമായിരുന്നു. ആദ്യമായി പീരിയഡ്സ് വന്നപ്പോൾ പാഡ് വാങ്ങാൻ ഞാൻ തന്നെയാണ് കടയിൽ പോയത്. എത്ര പെൺകുട്ടികൾ ആ പ്രായത്തിൽ അത് ചെയ്തിട്ടുണ്ടാകും.. അതൊക്കെ തന്നെയാണ് എന്നെ ഞാനാക്കിയത് രഞ്ജിനി പറയുന്നു.