Malayali Live
Always Online, Always Live

സംഘട്ടന രംഗങ്ങളിൽ കേമൻ മമ്മൂട്ടിയോ മോഹൻലാലോ; മാഫിയ ശശി പറയുന്നു..!!

3,622

മലയാള സിനിമയിലെ അതുല്യ നടന്മാർ ആണ് മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയുടെ നെടുംതൂണുകൾ എന്ന് വേണം എങ്കിൽ ഇവരെ വിശേഷിപ്പിക്കാം. അഭിനയിച്ചു ഫലിപ്പിക്കാത്ത വേഷങ്ങൾ വിരളം. ആരാധകർ കട്ടക്ക് നിൽക്കുന്ന സൂപ്പർ താരങ്ങൾ.

എന്നാൽ ഇവരിൽ ആരാണ് കേമൻ എന്നുള്ള ചർച്ചകൾ പലപ്പോഴും നടക്കാറുണ്ട് എങ്കിൽ കൂടിയും പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി ഇപ്പോൾ ഇരുവരുടെയും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഉള്ള വൈഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

റോപ്പ് ഉപയോഗിച്ച് ഏത് ഫൈറ്റും അനായാസം ചെയ്യുന്ന ആൾ ആണ് മമ്മൂട്ടി എങ്കിൽ മോഹൻലാൽ കൂടെ ഉള്ളവർക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന ആൾ ആണ്. കൂടുതൽ വിശദമായി പറഞ്ഞാൽ..

മമ്മൂക്കയുടെ ഒരു സ്റ്റൈൽ ഉണ്ട്. ഫൈറ്റ് സീനുകൾ റോപ്പിൽ ചെയ്യാൻ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയ്യിൽ കിട്ടിയാൽ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവർ ഉള്ള ഫൈറ്റ് തന്നെയാണ് മാഫിയ ശശി പറയുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് മോഹൻലാലിന്റെ രീതിയെന്നും പറയുന്നു അദ്ദേഹം.

‘ലാലേട്ടന്റെ സ്റ്റൈൽ വേറെയാണ്. ഫൈറ്റ് സീനുകൾ മുൻപ് ചെയ്തിട്ടില്ലാത്ത ഒരാൾ ഒപ്പമുണ്ടെങ്കിൽ അയാളെക്കൊണ്ട് ലാലേട്ടൻ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലൻ റോളിൽ ഒരു പുതുമുഖമാണ് വരുന്നതെങ്കിൽ മറ്റുള്ളവർക്ക് ഒരു ഭയമുണ്ടാവും. നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കിൽ രീതി വ്യത്യസ്തമായിരിക്കും.

ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും. മോഹൻലാലാണ് എതിരെ വന്നത് എന്നതിനാൽ ഗംഭീരമായ സംഘട്ടനരംഗമാണ് കിരീടത്തിലേതെന്നും അദ്ദേഹം പറയുന്നു. കിരീടത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻരാജ് കിരീടത്തിൽ വരുമ്പോൾ സംഘട്ടനരംഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ലെന്നും മോഹൻലാലാണ് ഒപ്പം നിന്ന് എല്ലാം ചെയ്യിച്ചതെന്നും.

പക്ഷേ ആ ഫൈറ്റ് അത്രയും പ്രശസ്തമായി. അത് ലാലേട്ടന്റെ ഒരു കഴിവാണ്. ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിൽ താൽപര്യം കാട്ടാത്തയാളാണ് മോഹൻലാൽ എന്നും മാഫിയ ശശി പറയുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാഫിയ ശശി ഇതേക്കുറിച്ച് പറയുന്നത്.