Malayali Live
Always Online, Always Live

മഞ്ജു വാര്യരുടെ മനസ്സിൽ ചേക്കേറിയ ആ കൊച്ചുമിടുക്കി ആരാണെന്ന് അറിയാമോ..!!

1,888

ഒരു ഇടവേളക്ക് ശേഷം സിനിമ ലോകം വീണ്ടും പുത്തൻ സിനിമകളുമായി സജീവം ആകുമ്പോൾ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തുന്ന ഒരു നാപ്പത്തിരണ്ടു കാരി ഉണ്ട് മലയാള സിനിമയിൽ. ഇന്നും 18 ചുറുചുറുക്ക് ഉള്ള മഞ്ജു വാര്യർ തന്നെ. 2021 ൽ ആദ്യം ആദ്യമായി മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്ന പ്രീസ്റ്റ് എത്തിയപ്പോൾ അതിനു ശേഷം ചതുർമുഖം എത്തുന്നു.

അതിൽ നായകനായി എത്തുന്നത് സണ്ണി വെയിനും. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്. ഇപ്പോൾ കുട്ടി പാവാടയും ഷർട്ടും ഇട്ട് പുത്തൻ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയ മഞ്ജുവിനെ കാണുമ്പോൾ ഒരു പതിനാറുകാരി ആയി മാത്രം ആണ് ആരാധകർ കണ്ടത്.

അത്രമേൽ ചെറുപ്പമായി താരം. ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന് ആണ് മഞ്ജു എത്തിയത്. വളരെ എനർജറ്റിക്ക് ആയി എത്തിയ താരം സദാ പുഞ്ചിരിയോടെ ആണ് പ്രസ് മീറ്റിൽ സംസാരിച്ചത്. പലരും മഞ്ജുവിനെ പോലെ അനുകരിച്ചെങ്കിലും ഒരു കൊച്ച് മിടുക്കി മഞ്ജുവിനെ കണക്ക് വേഷം ധരിച്ച് കൈ കാണിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.

ആ മിടുക്കിയുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറിരുന്നു. അത് മഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടു എന്നതാണ് സത്യം. ഈ അടുത്ത് ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ ഈ അടുത്ത് ഏറ്റവും ഇഷ്ടപെട്ട ചിത്രം ഏതെന്ന് ചോദിച്ചപ്പോൾ മഞ്ജു വാര്യർ കാണിച്ച് കൊടുത്തത് മഞ്ജുവിനെപ്പോലെ അണിനൊരുങ്ങി നിൽക്കുന്ന ഈ മിടുക്കിയുടെ ചിത്രമായിരുന്നു. അവതാരകൻ കുട്ടി തെന്നൽ ആണോ എന്ന് ചോദിക്കുമ്പോൾ കുട്ടി തെന്നൽ അല്ല വേറൊരു കുട്ടി എന്നാണ് മഞ്ജു പറഞ്ഞത്.

ആ ചിത്രത്തെ നോക്കിയ വെരി ക്യൂട്ടെന്നും ഇത് കാണുമ്പോൾ ഹൃദയത്തിൽ ടച്ച് ചെയ്‌തെന്നും മഞ്ജു പറയുകയുണ്ടായി. മഞ്ജുവിന്റെ ആ വാക്കുകൾ കേട്ട ശേഷം നിരവധി പേരാണ് ആ കൊച്ച് മിടുക്കിയെ സോഷ്യൽ ലോകത്ത് തിരഞ്ഞത് , കാസർകോട് സ്വദേശിനിയായ നാലു വയസുകാരി ബേബി ഇഷാ മെഹഖ് ആണ് മഞ്ജു വാര്യറിനെ പോലെ അനുകരിച്ച ആ മിടുക്കി കിഡ്‌ മോഡൽ കൂടിയാണ് ഇഷ. ദുബായിൽ മാതാപിതാക്കളോടൊപ്പം ആണ് താമസം.