1000 കോടി മുതൽ മുടക്കിൽ ഒരു മലയാളം സിനിമ വരുന്നു. ആ വാർത്ത വന്നപ്പോൾ വലിയ ആകാംഷ തന്നെ ആയിരുന്നു മലയാളികൾക്ക്. മോഹൻലാൽ നായകൻ. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം എം ടിയുടെ തിരക്കഥയിൽ ഇങ്ങനെ ഒരു ചിത്രം വരുന്നു എന്നുള്ള ആകാംഷ നിൽക്കുമ്പോൾ തന്നെ ആണ്.
സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ കഥയും തിരക്കഥയും തിരിച്ചു ലഭിക്കണം എന്നുള്ള ആവശ്യവുമായി എംടി കോടതിയെ സമീപിക്കുന്നത്. ഇപ്പോൾ കോടതിക്ക് പുറത്തു തന്നെ രണ്ടാമൂഴം വിവാദം ഒത്തുതീർപ്പായി. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യില്ല. മുൻകൂർ പ്രതിഫലം ആയി വാങ്ങിയ 1.25 കോടി രൂപ ശ്രീകുമാർ മേനോന് എം ടി തിരിച്ചു നൽകുകയും ചെയ്തു.
എന്നാൽ രണ്ടാമൂഴം ഉടൻ ഉണ്ടാവും എന്നാണ് 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ എം ടി വെളിപ്പെടുത്തൽ നടത്തിയത്. നിരവധി സംവിധായകർ തന്നെ സമീപിക്കുന്നത്. വൈകുന്നതിൽ ഖേദം ഉണ്ട്. ഇപ്പോൾ സംവിധാനം ചെയ്യാൻ തനിക്ക് പ്രയാസം ഉള്ള കാര്യം ആണ്. എന്റെ ആരോഗ്യസ്ഥിതി നോക്കുക ആണെങ്കിൽ യാത്ര ചെയ്യാനും ആളുകളെ കാണാനും ഒക്കെ കുറച്ചു നാൾ മുന്നേ ആയിരുന്നു എങ്കിൽ കഴിഞ്ഞേനെ.
ഇനി എങ്ങനെ ചെയ്യാൻ പോകുന്നത് എന്ന് ആലോചിക്കണം. ഇംഗ്ലീഷ് , മലയാളം തിരക്കഥകൾ തന്റെ കൈവശം ഉണ്ട്. നായകൻ ആരാണ് എന്നും ഏത് ഭാഷയിൽ ചെയ്യണം എന്നും പിന്നീട് തീരുമാനിക്കും എന്നും എം ടി പറയുന്നു.