Malayali Live
Always Online, Always Live

ഇനി കുഞ്ഞിനായി കാത്തിരിപ്പോടെ അശ്വതി ശ്രീകാന്ത്; ഇത് ഒർജിനലാണോ ചക്കപ്പഴത്തിലെയാണോ എന്ന് ആരാധകർ..!!

3,377

റേഡിയോ ജോക്കിയായി ആയിരുന്നു അശ്വതി ശ്രീകാന്ത് എന്ന താരത്തിന്റെ തുടക്കം എങ്കിൽ കൂടിയും അശ്വതി റേഡിയോ ജോക്കി ആയി പ്രവർത്തിച്ചത് ദുബായിയിൽ ആയിരുന്നു. തുടർന്ന് അവർത്തകയായി ആയിരുന്നു താരം എത്തിയത്. ഫ്ലോവേർസ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി തന്റെ സ്വ സിദ്ധമായ അവതരണ ശൈലികൊണ്ട് താരത്തിന്റെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം.

എന്നാൽ റേഡിയോ ജോക്കി , അവതാരക എന്നിവയിൽ നിന്നും താരത്തിന്റെ അടുത്ത എൻട്രി ഫ്ലോവേർസ് ചാനലിനെ തന്നെ കോമഡി സീരിയലിൽ നായിക ആയിരുന്നു എത്തിയത്. അതുവരെ നേടിയ കയ്യടികൾക്ക് മുകളിൽ ആയിരുന്നു ആശാ എന്ന കഥാപാത്രത്തിൽ കൂടി അശ്വതി നേടിയെടുത്തത്. ഇപ്പോൾ ചക്കപ്പഴത്തിൽ നേടിയ കയ്യടികൾക്കും ആശംസകൾക്കും മുകളിൽ ജീവിതത്തിൽ പുത്തൻ സന്തോഷ വാർത്തയിൽ കൂടി കൂടുതൽ ആശംസകൾ നേടുകയാണ്.

ചക്കപ്പഴം പ്രേക്ഷകർക്കിടയിൽ ഏറെ സന്തോഷം പകരുന്നതായിരുന്നു ആശയും ഉത്തമയും പുതിയ അംഗത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന വാർത്ത. ആശ ഗർഭിണിയാണെന്ന വാർത്തയ്ക്ക് പിന്നാലെ ആരാധകർ ചോദ്യങ്ങളുമായി എത്തിയിരുന്നു. യഥാർത്ഥ ജീവിതത്തിലും അശ്വതി ഗർഭിണിയാണോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ആ ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി അശ്വതി എത്തിയിരിക്കുകയാണ്.

താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അശ്വതി. കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി സന്തോഷ വാർത്ത പുറത്ത് വിട്ടത്. റീലാണോ റിയലാണോ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ. എന്നു പറഞ്ഞാണ് അശ്വതി വാർത്ത പുറത്ത് വിട്ടത്. ചുവന്ന നിറത്തിലുള്ള വസത്രം ധരിച്ചാണ് അശ്വതിയും കുടുംബവുമെത്തിയത്. മകളുടെ കൈയ്യിലെ സൂൺ ടു ബി എ ബിഗ് സിസ്റ്റർ എന്നെഴുതിയ ബോർഡുമുണ്ട്.

പിന്നാലെ ആശംസകളുമായി സീരിയൽ ലോകവും ആരാധകരും എത്തിയിരിക്കുകയാണ്. ചക്കപ്പഴത്തിലെ സഹതാരങ്ങൾ ആണ് ആദ്യം ആശംസകളുമായി എത്തിയത്. ശ്രുതി രജനികാന്ത് , സബേട്ട എന്നിവർ ആണ് ആദ്യ ആശംസകൾ നൽകിയത്. തുടർന്ന് ഇൻസ്റ്റഗ്രാമിൽ കൂടി നിരവധി ആളുകൾ ആശംസ അറിയിച്ചു. നടിമാരായ രഞ്ജിനി ഹരിദാസ് , സരയൂ , സൂര്യ , ആര്യ എന്നിവർ ആശംസകൾ നൽകി.