കേരളത്തിലെ ഗേ ദമ്പതികൾ വേർപിരിയുന്നു; ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം റഹിം എതിർത്തു; നിവേദും റഹീമും ഇനിയൊന്നല്ല..!!
കേരളത്തിലെ രണ്ടാമത്തെ സ്വവർഗ ദമ്പതികൾ വേർപിരിയുന്നു. ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള റഹീമും ഹിന്ദു കുടുംബത്തിൽ ജനിച്ച നിവേദും തമ്മിലുള്ള വിവാഹം പോയ വർഷമാണ് നടക്കുന്നത്. ഇരുവരുടെയും പ്രീ വെഡിങ് ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്ലെയിന്റ് കോർഡിനേറ്റർ ആയി ആണ് നിവേദ് ജോലി ചെയ്യുന്നത്. നീണ്ട 6 വർഷത്തോളം പ്രണയിച്ചു ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപനങ്ങൾക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപനങ്ങളെ തകർത്തു എന്ന് നിവേദ് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ആ തകർച്ചയെ തുടർന്ന് ലൈം ഗിക ജീവിതവും കുടുംബ ജീവിതവും തകർന്നു എന്നാൽ തങ്ങളെ കണ്ട് ഒരുമിച്ചവർക്ക് ഇതൊന്നും ഒരു പ്രശ്നമാകരുതെന്നും നിവേദ് പറയുന്നു. ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിർത്തു , എന്റെ സ്വപ്നങ്ങളെ തകർത്തെന്നും നിവേദ് വേദനയോടെ പറയുന്നു.
അവസാന കാലമായപ്പോൾ തങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നുവെന്നും റഹീം പോയപ്പോൾ താങ്ങായി അവന്റെ കുടുംബം ഒപ്പം നിന്നുവെന്നും അങ്ങനെ പതിയെ ഈ സങ്കടക്കടലിൽ നിന്നും കരകയറി ഇപ്പോൾ ഒരാളുമായി റിലേഷനിലാണ് സമയം ഒത്തു വന്നാൽ അത് അന്നേരം പറയാമെന്നും നിവേദ് കൂട്ടിച്ചേർത്തു.
വിവാഹത്തിന് ശേഷം റഹീം ആളാകെ മാറിയെന്നും ഇനി ഒരു ബന്ധവും ഇല്ലെന്നും നിവേദ് കുറിക്കുന്നു. ഇരുവരുടെയും മാരീഡ് എന്ന ഫേസ്ബുക് സ്റ്റാറ്റസ് മാറ്റി സിംഗിൾ എന്നാക്കിയ സ്ക്രീൻ ഷോട്ടുകളും പോസ്റ്റ് ചെയ്തു കൊണ്ടാണ് നിവേദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നത്.
പോസ്റ്റ് ശ്രദ്ധയിൽ പെട്ടത് മുതൽ നിവേദിനു ഒരു കല്യാണം കഴിച്ച് ജീവിച്ച് കൂടെ എന്നുള്ള കമന്റ് കളും ഒപ്പം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറയുകയാണ്. എന്നാൽ ഇതിനെക്കുറിച്ച് ഇരുവരും ഇത് വരെ യാതൊരു വിശദീകരണവും നൽകിയിട്ടില്ല.