മകൻ നഷ്ടപ്പെതോടെ ആദ്യ ഭാര്യയെ ഒഴിവാക്കി തന്നെക്കാൾ 12 വയസ്സ് കുറവുള്ള പെണ്ണിനെ പ്രകാശ് രാജ് വിവാഹം ചെയ്തു; തന്റെ രണ്ടാം വിവാഹത്തിന് കാരണം ഇത്..!!
ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച വില്ലൻ വേഷങ്ങൾ ചെയ്ത താരം ആണ് പ്രകാശ് രാജ്. തമിഴകം ആണ് താരത്തിന്റെ തട്ടകം എങ്കിൽ കൂടിയും ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും താരം തിളക്കമാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ ആണ് കൂടുതൽ തിളങ്ങിയത് എങ്കിൽ കൂടിയും നായകൻ ആയും താരം എത്തിയിട്ടുണ്ട്.
മകന്റെ അപ്രതീക്ഷിത വിയോഗവും തുടർന്ന് തന്നെക്കാൾ 12 വയസിന് കുറവുള്ള പെൺകുട്ടിയെ രണ്ടാം വിവാഹം കഴിക്കാൻ കാരണം ആയതും എല്ലാം പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. സിനിമാ ജീവിതം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങൾ വരെ പുറത്ത് ചര്‍ച്ചയാകാറുണ്ട്.
അഞ്ച് വയസ്സുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം 45-ാം വയസ്സിൽ ആയിരുന്നു പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇപ്പോൾ പ്രകാശ് രാജ് 2004 ലാണ് തന്റെ 5 വയസ്സുകാരനായ മകൻ വേർപിരിയുന്നതെന്നും അതിനു ശേഷം ജീവിതം മാറി മറിഞ്ഞ കഥയും വെളിപ്പെടുത്തിയിരിക്കുന്നത്. നടൻ പ്രകാശ് രാജ് പറയുന്നത് ഇങ്ങനെ..
‘മകന് അന്ന് 5 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയിൽ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച് മാസങ്ങളോളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി പിന്നീട് അന്തരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആർക്കും മനസ്സിലായില്ല. മറ്റ് എന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേർപാട്. ജീവീതത്തെ ഞാൻ നിസ്സാരമായി കണ്ടില്ല. ഇന്നും ജീവിക്കുകയാണ്.’.
തുടർന്ന് മകന്റെ വേര്‍പാടിനു ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിലുള്ള സമവാക്യങ്ങള്‍ തെറ്റി. അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിക്കാൻ ലളിത ആഗ്രഹിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുവരും ഡിവോഴ്സിന് തയ്യാറെടുത്തു.
‘ഞാൻ എങ്ങനെയാണോ അതുപോലെ ഒരു ജീവിതമാണ് എനിക്ക് ഉള്ളത്. അതുകൊണ്ട് എനിക്ക് നുണ പറയാൻ ആഗ്രഹം ഇല്ലായിരുന്നു. അതിനാൽ എന്റെ പെണ്മക്കളെ ഇരുത്തി എന്നെ വിട്ടു പോകാൻ ലതക്ക് ഇഷ്ടം അല്ലെങ്കിലും ഡിവോഴ്സിന് തയ്യാറെടുത്തതിന്റെ കാരണങ്ങൾ അവരോട് വിശദീകരിച്ചു. എന്റെ മക്കൾ രണ്ട് പേരും എനിക്ക് ഒപ്പവും അവർക്ക് ഒപ്പവും നിൽക്കാറുണ്ട്. ഞാൻ അവളെ ഡിവോഴ്സ് ചെയ്തിട്ടും എന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് അവരുടെ വീട്ടില്‍ ആയിരുന്നു.’ പ്രകാശ് രാജ് പറഞ്ഞു.
2009 ലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിഞ്ഞത്. വിവാഹമോചനം നേടിയതിന് ശേഷമാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്രതിനായക വേഷങ്ങൾ പ്രകാശ് രാജിനെ തേടി എത്തിയത്. ഇതിനിടെ താരം മറ്റൊരു പ്രണയത്തിലായി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു പൊനി വർമ്മ എന്ന ചെറുപ്പക്കാരിയായ കൊറിയോഗ്രാഫറെ പ്രകാശ് രാജ് കണ്ടുമുട്ടിയത്. ഇരുവരും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. അങ്ങനെ 45 -ാം വയസ്സിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായി.
‘ഞാൻ ലതയുമായി വേര്‍പിരിഞ്ഞത് ഡിവോഴ്സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് എന്റെ സിനിമകൾക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊന്നിയെ കണ്ടുമുട്ടിയത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു. എന്റെ മക്കൾക്കൊപ്പം പൊന്നി സമയം ചിലവഴിക്കണം എന്ന് ആയിരുന്നു എന്റെ ആവശ്യം. കാരണം അവളുടെ ആദ്യ വിവാഹമാണ് ഇത്. അങ്ങനെ ലതയും മക്കളുമായി അവൾ കണ്ടുമുട്ടി. ‘വിവാഹവുമായി മുന്നോട്ട് പോയിക്കോളൂ’ എന്ന് ആയിരുന്നു മക്കളുടെ അഭിപ്രായം.’ പ്രകാശ് രാജ് പറഞ്ഞു.
ഇന്ന് രണ്ടാം വിവാഹത്തോടെ പ്രകാശ് രാജും കുടുംബവും സന്തോഷത്തോടെ കഴിയുകയാണ്. ഇപ്പോൾ ഇരുവർക്കും വേദാന്ത് എന്ന ഒരു മകനുണ്ട്.