Malayali Live
Always Online, Always Live

എനിക്ക് ലേറ്റായി കിടക്കാനാണ് ഇഷ്ടം, പക്ഷെ അപ്പു 10 മണിയാകുമ്പോൾ ഉറങ്ങും; മിയ ജോർജിന്റെ വിശേഷങ്ങൾ..!!

3,369

മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ താരം ആണ് മിയ. അൽഫോൻസാമ്മ എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ ആയിരുന്നു താരം അഭിനയിച്ചത്. തുടർന്ന് താരം മലയാളം പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള താരം ആയി മാറുക ആയിരുന്നു.

സഹ താര വേഷങ്ങൾ ചെയ്തു സിനിമ ലോകത്തിൽ തുടക്കം കുറിച്ച മിയ പിന്നീട് ചുരുക്ക കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാൾ ആയി മാറി. മലയാളത്തിന് ഒപ്പം തമിഴിലും അഭിനയിച്ച താരം മലയാളത്തിൽ മോഹൻലാൽ , ജയറാം , പൃഥ്വിരാജ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന ചിത്രത്തിൽ മിയ നായിക ആയി അരങ്ങേറുന്നത്. അനാർക്കലി , ബ്രദേർസ് ഡേ , പാവാട , ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങി പ്രിത്വിരാജിനൊപ്പം ഒട്ടേറെ ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്താണ് മിയ വിവാഹിതയായത്.

എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് വിവാഹശേഷവും ഇരുവരും ചാനലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

സീ കേരളം ചാനലിലെ പുതിയ പരിപാടിയായ മിസ്റ്റർ ആൻഡ് മിസ്സിലേക്കായിരുന്നു ഇരുവരും എത്തിയത്. തങ്ങളുടെ വിവാഹം കഴിഞ്ഞു വെറും 11 ദിവസം കഴിഞ്ഞപ്പോൾ ആണ് ഈ ഷോയിൽ എത്താൻ കഴിഞ്ഞത് എന്ന് മിയ നേരത്തെ പറഞ്ഞിരുന്നു. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അശ്വിൻ എന്നാണ് പേര് എങ്കിൽ കൂടിയും അപ്പു എന്നാണ് താരത്തിന്റെ വിളിപ്പേര്.

ഭർത്താവ് അശ്വിനെക്കുറിച്ച് മിയ പറയുന്നതിങ്ങനെ..

അപ്പു അങ്ങനെ ഡിപ്പൻഡ് ചെയ്യത്തില്ല കാര്യങ്ങളെല്ലാം സ്വയമേ ചെയ്യുന്നൊരാളാണ്. കുക്കിങ്ങാണെങ്കിലും അപ്പു തന്നെയങ്ങ് ചെയ്യും. ഭക്ഷണം വേണമെന്ന് തോന്നിയാൽ സ്വയം ഉണ്ടാക്കും. അല്ലാതെ അപ്പുവിന് വേറെന്ത് ഒപഷനാണ് ഉള്ളത്. 10 മണിക്ക് ഉറക്കം വരും അപ്പുവിന്. എനിക്കാണേൽ സിനിമയൊക്കെ കണ്ട് ലേറ്റായി കിടക്കാൻ ഇഷ്ടമുള്ളയാളാണ്.

മാഡത്തിന് എന്തേലും ഉണ്ടാക്കാനറിയുമോയെന്ന ജിപിയുടെ ചോദ്യത്തിന് ബുൾസൈ ഉണ്ടാക്കാനൊക്കെ അറിയാമെന്നാണ് മിയ മറുപടി നൽകിയത്. അതേ സമയം മിയയെക്കുറിച്ച് അശ്വിൻ പറഞ്ഞതിങ്ങനെയായിരുന്നു. എനിക്ക് കണ്ടമാനം വർത്തമാനം പറയണ്ട പുള്ളിക്കാരി ഇഷ്ടം പോലെ സംസാരിച്ചോളൂ. അത് പോലെ തന്നെ ഇഷ്ടം പോലെ ഉറങ്ങും ചായ കിട്ടാറില്ലേയെന്ന് ചോദിച്ചപ്പോൾ അത് ഞാൻ തന്നെ ഇടണമെന്നായിരുന്നു അശ്വിൻ പറഞ്ഞത്.