Malayali Live
Always Online, Always Live

അമ്മയുടെ ചൂടൻ ഫോട്ടോക്ക് മകൾ നൽകിയ കമന്റ്; പൂർണ്ണിമയുടെ പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ..!!

4,257

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടിള്ളൂ എങ്കിൽ കൂടിയും മലയാളികൾക്ക് ഇഷ്ടമുള്ള നടിമാരിൽ ഒരാൾ ആണ് പൂർണിമ. ഇന്ദ്രജിത്തിനു ഒപ്പമുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ട് നിന്ന പൂർണ്ണിമ പിന്നീട് ഫാഷൻ മേഖലയിൽ സജീവ സാന്നിധ്യം ആയിരുന്നു. പിന്നീട് വൈറസ് എന്ന ചിത്രത്തിൽ കൂടി താരം അഭിനയ ലോകത്തേക്ക് തിരിച്ചു വന്നിരുന്നു.

ഫാഷൻ ലോകത്തിൽ തന്റേതായ ഇടം നേടിയ പൂർണിമ പുത്തൻ ചിത്രം പങ്കു വെച്ച് വീണ്ടും സോഷ്യൽ മീഡിയ കേന്ദ്രം ആയി മാറിയിരിക്കുന്നു. സാരിയിലും മറ്റും നിരവധി ലുക്കിൽ താരം വരാറുണ്ട് എങ്കിൽ കൂടിയും ഇപ്പോൾ ജീൻസും ബനിയനും ഇട്ടു താരം എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ആരാധകർ വരെ ഞെട്ടി എന്ന് വേണം പറയാൻ. ഇപ്പോഴിതാ ക്രോസറ്റ് ബോഡിസ്യൂട്ടും ബോയിഫ്രണ്ട് ജീന്സുമാണിഞ്ഞാണ് പൂർണ്ണിമ എത്തിയിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രത്തിന് കമന്റുകൾ ആയി എത്തിയിരിക്കുന്നത്. എങ്ങനെ ഇങ്ങനെ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ കഴിയുന്നുവെന്നും താരത്തെ കണ്ടപ്പോൾ മകൾ പ്രാർത്ഥന ആണെന്ന് ആദ്യ നോട്ടത്തിൽ തോന്നിയെന്നും ഒക്കെയുള്ള കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ അമ്മയുടെ പുത്തൻ ചിത്രത്തിന് മകൾ പ്രാർത്ഥന നൽകിയ കമെന്റും ശ്രദ്ധേയമാകുകയാണ്. ഇത് തന്റെ ജീൻസ് ആണെന്ന് ആണ് പ്രാർത്ഥന പറഞ്ഞിരിക്കുന്നത്. ”എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ്” എന്ന കമന്റാണ് പ്രാർത്ഥന ചിത്രത്തിന് നൽകിയിരിക്കുന്നത്. മകൾക്ക് മറുപടി കൊടുക്കാൻ പൂർണ്ണിമയും മറന്നില്ല. ഇനി മുതൽ ആ ജീൻസ് തന്റെയാണെന്ന പൂർണ്ണിമ പ്രാർത്ഥനക്ക് നൽകിയ മറുപടി.

വർണ്ണകാഴ്ച എന്ന ചിത്രത്തിൽ കൂടി ആണ് പൂർണിമ അഭിനയ ലോകത്തേക്ക് എത്തുന്നത്. പൂർണ്ണിമ ഒരു നർത്തകി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയിൽ ഇൻ സ്റ്റൈൽ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂർണ്ണിമയാണ്. ചെറുപ്പത്തിലേ ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി കഥകളിപ്പാട്ട് വീണ എന്നിവ അഭ്യസിച്ചു. രണ്ടാം ഭാവം , വല്യേട്ടൻ എന്നി ചിത്രങ്ങളിൽ കൂടി താരം ശ്രദ്ധ നേടിയിരുന്നു.