വേണ്ടസമയത്ത് അതൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്; ബ്രെക്കപ്പായ പ്രണയങ്ങൾ പാഠങ്ങൾ ഒന്നും നൽകിയില്ല; വീണ നന്ദകുമാർ..!!
ആസിഫ് അലിയുടെ നായികയായി കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിൽ കൂടി ഏറെ ആരാധകർ ഉണ്ടാക്കിയ താരം ആണ് വീണ നന്ദകുമാർ. ആരാധകർ താരത്തിനെ മാലാഖ എന്നാണ് വിളിക്കുന്നത്. കടം കഥ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
ജോജു ജോർജ്ജും വിനയ് ഫോർട്ടും ആണ് ചിത്രത്തിൽ നായകന്മാർ എത്തിയത്. വീണ മോഡലിങ്ങിൽ കൂടി ആണ് അഭിനയ ലോകത്തിലേക്ക് എത്തിയത്. സാധാരണ ഒരു പെൺകുട്ടിയുടെ വേഷത്തിൽ എത്തിയ താരത്തിന്റെ പഴയ ഫോട്ടോഷൂട്ടുകൾ ആരാധർക്ക് അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. താരത്തിന്റെ പഴയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
താൻ നല്ലൊരു പ്രണയിനി ആയിരുന്നു എന്നാണ് തന്റെ കാമുകന്മാർ പറഞ്ഞിട്ടുള്ളത് എന്നാണ് താരം പറയുന്നത്. വീണ നന്ദകുമാറിന്റെ വാക്കുകൾ ഇങ്ങനെ…
ജീവിതത്തിൽ പ്രണയം തോന്നാത്ത ആരെങ്കിലും ഉണ്ടോ.. എനിക്കും ചില പ്രണയങ്ങൾ ഉണ്ടായിരുന്നു അതുപോലെ തന്നെ ബ്രെക്കപ്പും. ഒരു പ്രണയ ബന്ധത്തിലും എനിക്ക് പിന്നീട് കുട്ടാ ബോധം തോന്നിയിട്ട് ഇല്ല. ആ സമയത് അതെല്ലാം ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്. നിലവിൽ ഞാൻ എന്നെ തന്നെ പ്രണയിക്കുക ആണ്. ഒപ്പം ചുറ്റും ഉള്ളവരെയും. എന്നാൽ തന്റെ പ്രണയങ്ങൾ ഒന്നും തന്നെ തനിക്ക് ഒരു പടവും നൽകിയിട്ടില്ല എന്ന് വീണ പറയുന്നു.
എന്റെ ജീവിതത്തിലെ എല്ലാ മോഹം അനുഭവങ്ങളും എനിക്ക് ഒരു പാഠം തന്നെ ആണ്. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. ജീവിതത്തിൽ മോശം അനുഭവങ്ങൾ നേരിട്ടില്ലയിരുന്നു എങ്കിൽ ഇന്ന് ഞാൻ നല്ലൊരു അഭിനേതാവ് ആയി മാറുക ഇല്ലായിരുന്നു. ഒരു പ്രമുഖ മാഗസിൻ നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.