Malayali Live
Always Online, Always Live

നടി പാർവതി കൃഷ്ണക്ക് കുട്ടി പിറന്നു; വിമർശനങ്ങൾക്ക് ഇടയിലും മനോഹര വീഡിയോ പങ്കുവെച്ച് താരം..!!

2,848

മിഞ്ചി എന്ന ആൽബത്തിൽ കൂടി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയ താരം ആണ് പാർവതി. സ്വന്തം കുടുമ്പത്തിലെ ഒരു അംഗത്തിനെ പോലെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടവും ആണ് പ്രേക്ഷകർക്ക്. ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ മീനാക്ഷി എന്ന കഥാപാത്രമായി പാർവതിയെ ആരാധകർ നെഞ്ചിലേറ്റി.

പത്തനംതിട്ട കോന്നി സ്വദേശി ആണ് പാർവതി. ഒമ്പതാം മാസത്തിൽ ഭർത്താവിന് ഒപ്പമുള്ള ഡാൻസ് ഏറെ വൈറൽ ആകുകയും വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. ഐശ്വര്യ റായിയും പ്രശാന്തും ചുവടു വെച്ച പൂവുകൾ എന്ന ഗാനത്തിൽ ആണ് പാർവതിക്ക് ഒപ്പം ഭർത്താവും ഡാൻസ് ചെയ്തത്. ഇപ്പോഴിതാ താരത്തിന് മകൻ പിറന്നിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും മകന്റെയും കൈ കാണിച്ചുളള ഒരു മനോഹര വീഡിയോ ആണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സുഖ പ്രസവമാണെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നടി കുറിച്ചു. അതേസമയം പാർവതി കൃഷ്ണയുടെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നടിയുടെ പോസ്റ്റിന് താഴെ പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാധിക വേണുഗോപാൽ ഉൾപ്പടെ ഉള്ളവർ കമന്റുകളുമായി എത്തിയിരുന്നു.

സൂര്യകാന്തി എന്ന ടെലിഫിലിമിലൂടെയാണ് പാർവതി അഭിനയരംഗത്തേക്ക് എത്തിയത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നാലെ നിരവധി മ്യൂസിക്ക് ആല്ബങ്ങളിലും പാര്‍വതി അഭിനയിച്ചു.