Malayali Live
Always Online, Always Live

മോഹൻലാലിന്റെ ഭാര്യ താനാണെന്ന് പലരും തെറ്റിദ്ധരിച്ചു; സുചിത്ര തന്റെ സിനിമ അനുഭവങ്ങൾ പറയുന്നു..!!

5,343

തന്റെ പതിനാലാം വയസിൽ മലയാളത്തിൽ ഏറ്റവും വലിയ വിജയ ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കടന്നു വരാൻ കഴിഞ്ഞ താരം ആണ് സുചിത്ര. മോഹൻലാൽ , മമ്മൂട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ കൂടി ആണ് സുചിത്ര അഭിനയ ലോകത്തേക്ക് എത്തുന്നത്.

തിരുവനന്തപുരത്ത് ആയിരുന്നു സുചിത്രയുടെ ജനനം. തൊണ്ണൂറുകളിൽ മലയാള സിനിമ ലോകത്തിൽ നിന്ന സുചിത്ര മമ്മൂട്ടി , മോഹൻലാൽ , മുകേഷ് , ജഗദീഷ് , സിദ്ദിഖ് എന്നിവർക്ക് ഒപ്പം ആണ് പ്രധാനമായും അഭിനയിച്ചത്. പതിനാലാം വയസിൽ എത്തിയ സുചിത്ര ഇരുപത്തിയാറാം വയസിൽ മുരളിയെ വിവാഹം കഴിക്കുന്നതോടെ അഭിനയ ലോകത്തിൽ വിടവാങ്ങുന്നത്.

മുപ്പത്തിയെട്ടോളം സിനിമകൾ അഭിനയ ശേഷം ആയിരുന്നു പിന്മാറ്റം. 1997 മുതൽ 2003 വരെ താരസംഘടന അമ്മയുടെ ജോയിൻ സെക്രട്ടറി കൂടി ആണ് സുചിത്ര. ഭർത്താവിനും മകൾ നെഹക്കും ഒപ്പം അമേരിക്കയിൽ ആണ് സുചിത്ര ഉള്ളത് എങ്കിൽ കൂടിയും മലയാള സിനിമ താരങ്ങളുമായി ഇന്നും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന അതോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവവുമാണ് താരം.

അമേരിക്കയിൽ ഡാൻസ് അക്കാദമി നടത്തുന്നുണ്ട് താരം. അമേരിക്കയിൽ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് കഴിഞ്ഞ പതിനേഴ് വർഷമായി സുചിത്ര താമസിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ നടി സുചിത്ര പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

തനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നാണ് നടി പറഞ്ഞത്. കരിയറിൽ ഒരിക്കൽ പോലും അത്തരത്തിൽ ഉള്ള അനുഭവം ഉണ്ടായിട്ടില്ല. സിനിമ പ്രവർത്തകർ ഒപ്പം ഉണ്ടെങ്കിൽ നല്ല സുരക്ഷിതത്വ ബോധമായിരുന്നുവെന്നും നമ്മളെ സംരക്ഷിക്കാൻ അവർ കൂടെ ഉണ്ടെന്ന വിശ്വാസമായിരുന്നു അതെന്നും പറയുന്നു.

യാത്രകളിൽ പോലും സഹ താരങ്ങൾ ഒപ്പമുണ്ടെങ്കിൽ വല്ലാത്തൊരു ധൈര്യമാണെന്നും സുചിത്ര പറയുന്നു. ഉൽഘാടനതിനൊക്കെ പുറത്ത് ഒറ്റയ്ക്ക് പോയി ഹോട്ടലിൽ താമസിക്കുമ്പോഴെക്കെയാണ് ഭയം തോന്നിയിട്ടുളളത്. സിനിമയില്‍ നിന്നോ സിനിമാ പ്രവർത്തകരിൽ നിന്നോ ഇന്നുവരെ മോശമോ മോശമെന്ന് തോന്നിക്കുന്ന വിധത്തിലുളള അനുഭവങ്ങളൊന്നും നേരിട്ടട്ടില്ല.

എന്നാൽ കേൾക്കുന്ന പലർക്കും അത്ഭുമാണെന്നും പക്ഷേ അതാണ് സത്യമെന്നും സുചിത്ര പറഞ്ഞു. ആദ്യം ചിത്രം നമ്പർ 20 മന്ദ്രാസ് മെയിന് ശേഷം തന്റെ പേരിൽ കേൾക്കേണ്ടി വന്ന ചില ഗോസിപ്പുകളെ കുറിച്ച് പറയുകയാണ് താരം. നടി സുചിത്ര മോഹൻലാലിന്റെ ഭാര്യയാണെന്ന് വരെ ഗോസിപ്പുകൾ ആ കാലത്ത് ഇറങ്ങിയിരുന്നു.

അതിന്റെ പ്രധാന കാരണം തന്റെ പേരായിരുന്നു. ലാലേട്ടന്റെ ഭാര്യയുടെ പേര് സുചിത്ര എന്നായത് കൊണ്ട് പല രീതിയിലുള്ള തെറ്റിധാരണങ്ങളായിരുന്നു ആ കാലത്ത് ഉണ്ടായിരുന്നത്. ചില സിനിമ വാരികയിൽ വരെ നടിയുടെ ഗോസ്സിപ് കോളങ്ങൾ മുൻ പേജിലുണ്ടായിരുന്നു.

സിനിമയിൽ വിട്ട് നിന്നിട്ടുണ്ടെങ്കിലും ഇടയ്ക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ആരാധകരെ കൈയിലേടക്കാറുണ്ട്. അഭിമന്യു മൂക്കില്ലാരാജ്യത്ത് കടിഞ്ഞൂൽ കല്യാണം കശ്‍മീരം, കാസർഗോഡ് കാദർ ഭായ് തുടങ്ങിയ സിനിമകളിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്.

സിനിമയിലേക്ക് തിരിച്ചു വരുന്നെങ്കില്‍ നന്നായി ആലോചിച്ച ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അതിന് ശേഷം മാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നുമാണ് സുചിത്ര വ്യക്തമാക്കിയിരിക്കുന്നത്.