Malayali Live
Always Online, Always Live

റോയിസ് റിമി ബന്ധത്തിൽ കുട്ടികൾ ഉണ്ടാകാത്തതിന്റെ കാരണം ഇതാണോ; പഴയ ഇന്റർവ്യൂ വീണ്ടും ശ്രദ്ധ നേടുന്നു..!!

4,358

മീശ മാധവൻ എന്ന ചിത്രത്തിൽ പാട്ടുപാടി ആണ് റിമി ടോമി സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഗായിക ആയും അവതാരക ആയും നായിക ആയും ഒക്കെ റിമി ടോമി ജനമനസുകളിൽ എത്തി.

റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയും അതോടൊപ്പം മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരിപാടി ഒന്നും ഒന്നും മൂന്നിന്റെ അവതാരകയും റിമി ആണ്. കലാരംഗത്തിൽ വമ്പൻ വിജയങ്ങൾ നേടിയ റിമിക്ക് പക്ഷെ ആ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ട് വരാൻ കഴിഞ്ഞിരുന്നില്ല.

റിമിയുടെ മുൻ ഭർത്താവ് റോയിസ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു 11 വർഷത്തെ ദാമ്പത്യ ജീവിതം ഉണ്ടായി എങ്കിൽ കൂടിയും ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. 2019 ൽ നിയമപരമായി വേര്പിരിഞ്ഞപ്പോൾ റോയിസ് മറ്റൊരു വിവാഹം കഴിച്ചു.

എന്നാൽ റിമി ഇപ്പോഴും സജീവമായി കലാരംഗത്തിൽ മാത്രം തുടരുകയാണ്. എന്നാൽ നാല് വർഷങ്ങൾക്ക് മുന്നേ യൂട്യൂബിൽ വന്ന ഒരു ഇന്റർവ്യൂ ഭാഗങ്ങൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെ ബി ജങ്ങ്ഷനിൽ ആണ് റിമി എത്തിയത്.

ഷോയിൽ കാണികളിൽ ഒരാൾ ആയി ഏറുന്ന റോയിസിനെ അവതാരകൻ വിളിച്ചു വരുത്തുക ആയിരുന്നു. റോയിസിനെ അങ്ങനെ അധികം ലൈം ലൈറ്റിൽ കാണാറില്ലല്ലോ എന്ന് പറയുമ്പോൾ ഞാൻ ആയി മാറി നിൽക്കുക ആയിരുന്നു എന്നും തിളങ്ങി നിൽക്കുന്ന തന്റെ ഭാര്യ ഉണ്ടല്ലോ എന്നും റോയിസ് പറയുന്നു.

എങ്ങനെ ആണ് റിമിയെ സഹിക്കുന്നത് എന്നാണ് മറ്റൊരു ചോദ്യം അതൊരു സുഖം ആണെന്ന് ആയിരുന്നു മറുപടി. റിമിയുടെ സംഭവത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്പോഡെനിയസ് ആയിട്ടുള്ള മറുപടികൾ ആണെന്ന് റോയിസ് പറയുന്നു. വീട്ടിൽ കാണുന്ന ആൾ തന്നെ ആണ് ടിവിയിലും റിമി എന്ന് പറയുന്നു.

അപ്പോൾ ഞാൻ വീട്ടിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്ന ആൾ ആണോ എന്ന് റിമി ചോദിക്കുന്നു. അങ്ങനെ അല്ല എന്നാണ് റോയിസ് പറയുന്നു. തുടർന്ന് താൻ മിണ്ടാതെ ഇരുന്നാൽ തന്റെ പുറകെ നടന്ന് ചൊറിയും എന്നും റിമി പറയുന്നു.

റിമിക്ക് പക്വതയും പ്രയയുമായിട്ട് മതി കുഞ്ഞുങ്ങൾ എന്നുള്ള ഒരു തീരുമാനം റോയിസ് എടുത്തിരുന്നോ എന്ന് ചോദിക്കുമ്പോൾ ഇപ്പോൾ പക്വത ആയോ എന്നും ചോദിക്കുന്നു. ആയി എന്നാണ് റോയിസ് നൽകിയ മറുപടി. അതെ സമയം തനിക്ക് പക്വത വരാൻ നോക്കി ഇരുന്നാൽ അമ്പത് വയസ്സ് ആയാലും കുട്ടികൾ ഉണ്ടാവില്ല എന്നുള്ള കാര്യം റോയിസ് മനസിലാക്കി എന്നും റിമി പറയുന്നു.

റിമി വെക്കുന്നതിൽ ഏറ്റവും നല്ല ഭക്ഷണം മീൻ കറി ആണ് എന്നും അതിന് ഭയങ്കര ടേസ്റ്റ് ആണെന്നും റോയിസ് പറയുന്നു. തേങ്ങാ അരച്ച് വെക്കുന്നത് ആണോ മുളക് ഇട്ടു വെക്കുന്നത് ആണോ എന്ന് ചോദിക്കുമ്പോൾ മുളകിട്ടത് എന്നായിരുന്നു റോയിസ് പറഞ്ഞത്.