Malayali Live
Always Online, Always Live

നീനാ കുറിപ്പിനെ രാത്രി റൂമിലേക്ക് വിളിച്ച് സംവിധായകർ; റൂമിൽ നടന്നത് രസകരമായ സംഭവങ്ങൾ..!!

5,941

സീരിയലുകൾ വഴിയും സിനിമകൾ വഴിയും കുറെയേറെ ആളുകൾക്ക് സുപരിചിതമാണ് നീന കുറുപ്പിന്റെ മുഖം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നീന കുറുപ്പിനും ഉണ്ടായി സിനിമയിൽ നിന്നും ഒരനുഭവം. ഇരുപത് വർഷം മുമ്പും മുപ്പത് വർഷം മുമ്പുള്ള കഥകൾ തുറന്ന് പറയുന്നവർക്കിടയിൽ രസകരമായിരിക്കും നീന കുറുപ്പിന്റെ കാസ്റ്റിംഗ് കൗച്ച് എന്തായലും സംഭവം ഇങ്ങനെയാണ്.

മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ സിനിമയിൽ എത്തിയ നീനക്ക് കുറച്ചു കാലങ്ങൾ ക്ക്ഴിഞ്ഞതോടെ സിനിമയിൽ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ലഭിക്കാതെ ആയി നായികയുടെ തോഴി ആയിട്ടൊ ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളിൽ മാത്രമായോ നീന ഒതുങ്ങി സിനിമ ജീവിതത്തിൽ അവസാനം കുറിക്കാൻ തീരുമാനിച്ച നീനക്ക് ഒരു ചിത്രത്തിലേക്ക് വീണ്ടും ക്ഷണം ലഭിക്കുന്നു.

ഒരു ദിവസം രാത്രിയാണ് നീന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നത്. നിരവധി ലൊക്കേഷനുകളിൽ വലിയ കഥാപാത്രങ്ങൾ പറഞ്ഞു എത്തുമ്പോൾ ചെറിയ എന്തെങ്കിലും റോൾ ലഭിച്ചു മടങ്ങാറുള്ള നീന മനസ്സ് മടുത്താണ് ലൊക്കേഷനിൽ എത്തുന്നത് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ ലൊക്കേഷൻ വിടണം എന്ന ഉറച്ച തീരുമാനത്തോടെ എത്തിയ നീനയെ രാത്രി തന്നെ സംവിധായകർ അവരുടെ റൂമിലേക്ക് ക്ഷണിച്ചു.

ചിത്രത്തിന്റെ കാൻഡ്രോളർ ആണ് സംവിധായകർ അടുത്ത റൂമിൽ ഉണ്ടെന്നും ചെല്ലാൻ ആവശ്യപ്പെടുന്നതും. തെല്ല് മടിച്ചെങ്കിലും രാത്രി ലേഡി നടിമാരെ റൂമിലേക്ക് വിളിച്ച സംവിധായകരോട് രണ്ട് പറയണം എന്ന് കരുതി തന്നെ നീന സംവിധായകരുടെ റൂമിലേക്ക് എത്തി. പക്ഷെ റൂമിൽ എത്തിയപ്പോൾ നീന മനസിൽ കരുതിയത് എല്ലാം ഉടഞ്ഞു വീണു. ദുഷ്ടന്മാരായ സംവിധായകരെ നോക്കി എത്തിയപ്പോൾ കണ്ടത് പഞ്ച പാവങ്ങൾ ആയ റാഫിയെയും മേക്കർട്ടിനെയും.

വിളിപ്പിച്ച കാര്യമോ അതിലും വലിയ നിഷ്കളങ്കമായത് യാത്രയൊക്കെ സുഖമായിരുന്നില്ലേ റൂം ഒക്കെ അല്ലെ എന്നായിരുന്നു ഇരട്ട സംവിധായകരുടെ ചോദ്യം..?? എന്ത് റോൾ ആയാലും ചെയ്യും എന്ന് നീന അപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചു.ദിലീപ് നായകനായി എത്തിയ ഇപ്പോഴും ജന മനസുകളിൽ സൂപ്പർഹിറ്റ് ആയി തുടരുന്ന പഞ്ചാബി ഹൗസ് ആയിരുന്നു ചിത്രം. നീനക്ക് ലഭിച്ചതും നായികക്കൊപ്പം മുഴുനീള കഥാപാത്രവും.