ബാലതാരമായി എത്തിയ നിരവധി താരങ്ങൾ പിന്നീട് സിനിമയിൽ കണ്ടിട്ടേ ഇല്ല. എന്നാൽ ചിലർ പിന്നീട് നായികാ നിരയിലേക്ക് ഉയർന്നു. ശാലിനിയും ശാമിലിയും കാവ്യയും നസ്രിയയും സനുഷയും മഞ്ജിമയും ഷഫനയും അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ആ കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടി എത്തുകയാണ്. മറ്റാരും അല്ല നയന്‍താര ചക്രവർത്തി.
നയന്‍താര ചക്രവർത്തി എന്ന പേര് കേൾക്കുമ്പോൾ അത് ആര് എന്നോർത്ത് ചിലപ്പോൾ നെറ്റി ചുളിഞ്ഞേക്കാം എന്നാൽ ബേബി നയന്‍താര എന്ന് പറഞ്ഞാൽ മലയാളി മനസ്സുകളിലേക്ക് ഈ താരത്തിന്റെ മുഖം ഓടി എത്തും എന്ന് വേണം പറയാൻ. രണ്ടര വയസുമുതൽ അഭിനയ ലോകത്തിൽ ഉള്ള താരം എല്ലാവര്ക്കും ഇഷ്ടം നിറഞ്ഞ താരം ആണ്.
കിലുക്കത്തിലെ രണ്ടാം ഭാഗം എന്ന രീതിയിൽ എത്തിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ കൂടി ആണ് താരം എത്തുന്നത്. നയന്‍താരക്ക് രണ്ടര വയസ്സ് ഉള്ളപ്പോൾ ആണ് താരം സെൻസേഷൻ എന്ന പരിപാടിയിൽ പങ്കുമെടുക്കുന്നത്. അവിടെ നിന്നും ആണ് ഓമന തിങ്കൾ പക്ഷി എന്ന സീരിയലിന്റെ ടൈറ്റിൽ സോങിലേക്ക് ഉള്ള ക്ഷണം താരത്തിന് ലഭിക്കുന്നത്. അതിൽ ശ്രദ്ധ നേടിയതോടെ നയന്‍താരയെ തേടി സിനിമയിൽ നിന്നും ഉള്ള വിളി എത്തുക ആയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാൽ മമ്മൂട്ടി ജയറാം ദിലീപ് പൃഥ്വിരാജ് എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ ഉള്ള അവസരം ലഭിക്കുന്നത്. കയ്യിൽ നിറയെ ചിത്രങ്ങൾ ഉള്ളപ്പോൾ തന്റെ പതിനഞ്ചാം വയസിൽ താരം താൽക്കാലിമായി അഭിനയ ലോകത്തിൽ നിന്നും പിന്മാറുന്നത്.
പതിനഞ്ചാം വയസിൽ നായിക ആകാൻ അവസരം ലഭിച്ചിട്ടും താരം വേണ്ട എന്ന് പറയുക ആയിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ വേണ്ടി ആയിരുന്നു ആ പിന്മാറ്റത്തെ. അതിന്റെ ഫലം പഠനത്തിൽ കണ്ടു എന്ന് വേണം പറയാൻ. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും താരം എ പ്ലസ് വാങ്ങുകയും ചെയ്തു. അത് ഏറെ വാർത്ത പ്രാധാന്യം നേടുകയും ചെയ്തു.
ഇപ്പോൾ സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. അഭിനയരംഗത്തു ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഒരു മിന്നും താരം തന്നെയാണ് നയന്‍താര ചക്രവർത്തി . ലക്ഷകണക്കിന് പേരാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനെ ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. ചിത്രങ്ങൾക്കൊക്കെ മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
സിനിമയിലേക്ക് തിരികെ എത്തുന്നതിന്റെ മുന്നോടി ആയാണ് ഈ ഫോട്ടോഷൂട്ടുകൾ. തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട താരം ദുൽഖർ സൽമാൻ ആണെന്നും ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നയന്‍താര പറയുന്നു. ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ നായിക അല്ലെങ്കിൽ പോലും താൻ അത് സ്വീകരിക്കും എന്നും നയന്‍താര പറഞ്ഞു. ഏറ്റവും ഒടുവിൽ മറുപടി എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി അഭിനയിക്കുന്നത്. ചിത്രത്തിൽ റഹ്മാന്റേയും ഭാമയുടെയും മകളായാണ് താരം അഭിനയിച്ചത്. മികച്ച വേഷത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം.