Malayali Live
Always Online, Always Live

അമ്പോ..!! കൂടുതൽ സുന്ദരിയായി അനാർക്കലി മരിക്കാർ; പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ..!!

2,870

ആനന്ദം എന്ന ആദ്യ ചിത്രത്തിൽ അത്രയേറെ ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും പുതു മുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ പിന്നീട് മലയാള സിനിമയിൽ കണ്ട നായികമുഖം അനാർക്കലിയുടേത് ആയിരുന്നു എന്ന് പറയാം.

രണ്ടാം ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി മന്ദാരം ചെയ്തു എങ്കിൽ കൂടിയും ചിത്രം ധാരുണ പരാജയം ആയി മാറി. ചെറുതും വലുതുമായി ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളിലേക്ക് ചുവടുകൾ മാറ്റിക്കഴിഞ്ഞു ഇപ്പോൾ അനാർക്കലി.

ചൂടൻ ഫോട്ടോസ് കൊണ്ട് ആരാധകർക്ക് വിരുന്നു ഒരുക്കാറുണ്ട് താരം പലപ്പോഴും. 2016 ൽ അഭിനയ ലോകത്തിലേക്ക് താരം എത്തി എങ്കിൽ കൂടിയും നീണ്ട നാല് വര്ഷം ആകുമ്പോൾ ആകെ അഭിനയിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളാണ്.

കിടിലൻ ഫോട്ടോഷൂട്ടുകൾ വഴി ആരാധക ശ്രദ്ധ നേടുന്ന താരം പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. വിവാദങ്ങൾ ഇത് കൂസാതെ മുന്നോട്ട് പോകുന്നത് തന്നെയാണ് അനാർക്കലിയുടെ വിജയം.