ഇനി തിരഞ്ഞെടുത്തത് ചൂടിന്റെ നാളുകൾ ആണ് കേരളത്തിൽ. ഓരോ പാർട്ടിയും അധികാരത്തിൽ ഇതിയാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യും എന്നുള്ള വാഗ്ദാനങ്ങൾ നൽകി തുടങ്ങി എന്ന് വേണം പറയാൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പ്രതിമാസം 6000 രൂപ വെച്ച് ഓരോ വർഷവും 72000 രൂപ വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നൽകും എന്നാണ് പറയുന്നത്.
മുതിർന്ന കോൺഗ്രസ്സ് നേതാവ് വിഡി സതീശൻ ആണ് ഈ ഉറപ്പ് ജനങ്ങൾക്ക് നൽകുന്നത്. യുഡിഎഫിന്റെ നായ് പദ്ധതി ആണ് ആണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ വരുമാനമുള്ളവർക്ക് സഹായം നൽകുന്നത് ആണ് പദ്ധതി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഈ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഫ്രഞ്ച് സാമ്പത്തിക ശാസത്രജ്ഞൻ തോമസ് പേക്കേറ്റി അടക്കം ഉള്ള ആളുകളുടെ കൂടിയാലോചന നടത്തി ആണ് പദ്ധതി വരുന്നത്.