Malayali Live
Always Online, Always Live

അവളെ കള്ളിയെന്ന് വിളിക്കാൻ നീയാരാ; ഫിറോസിനോട് കൊമ്പുകോർത്ത് അനുപ്; എല്ലാം ലാലേട്ടന് മുന്നിൽ; അവസാനം നോബിയുടെ ചോദ്യത്തിന് മുന്നിൽ വിതുമ്പി അനൂപ്..!!

2,880

ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ ഇതുവരെ ഒരു സീസണിലും കാണാത്ത അത്രക്ക് അടിയും പിടിയും വഴക്കുകളും ആണ് നടക്കുന്നത്. എല്ലാത്തിലും തലയിടാൻ എത്തുന്നത് സജിനയും പൊളി ഫിറോസും ആണ്. മോഹൻലാലിന് മുന്നിൽ വെച്ച് വരെ വെല്ലുവിളികൾ നടത്താനും പോരാടാനും മടിയില്ലാതെ ആണ് ഇപ്പോൾ ബിഗ് ബോസ് വീട് സാക്ഷി ആകുന്നത്.

വീക്കെൻഡ് എപ്പിസോഡിൽ മാത്രം ആണ് മോഹൻലാൽ എത്തുന്നത്. പതിവ് പോലെ കഴിഞ്ഞ ആഴ്ച്ചയിൽ ഉണ്ടായ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തന്നെ ആണ് മോഹൻലാൽ കൂടുതലും ചെയ്തത്. ദോശയുടെ പേരിൽ ആണ് കഴിഞ്ഞ ആഴ്ച അടിയുണ്ടായതിൽ പ്രധാന വിഷയം. ആ വിഷയം ചർച്ച ചെയ്യുന്നതിന് ഇടയിൽ ബ്രേക്ക് എടുക്കാൻ പോയ മോഹൻലാൽ തിരിച്ചു വരുമ്പോൾ അടിയാണ് നടക്കുന്നത്.

ബിഗ് ബോസ് വീട്ടിൽ പുതിയ വഴക്കിന് തുടക്കം കുറിക്കുന്നത് ഫിറോസ് ഖാനും കിടിലം ഫിറോസും തമ്മിൽ ആണ്. ടിംപാലിനെ കുറിച്ച് ഫിറോസ് ഖാൻ പറഞ്ഞ വാക്കുകൾ ചോദ്യം ചെയ്യുന്ന കിടിലം ഫിറോസിന്റെ ചോദ്യങ്ങൾ ആണ് വഴക്കിന്റെ തുടക്കം. ഇന്നലെ വരെ നൈർമല്യമുള്ള കുട്ടിയായി ടിംപാലിനെ കുറിച്ച് പറഞ്ഞിരുന്ന പൊളി ഫിറോസ് ഇപ്പോൾ മാറ്റി പറയുന്നത് എന്തിനാണ് എന്നായിരുന്നു കിടിലം ഫിറോസ് ചോദിക്കുന്നത്. എന്നാൽ നീ മുഖം മൂടി അഴിച്ചു വെച്ചാൽ സംസാരിക്കാം എന്നായിരുന്നു പൊളി ഫിറോസ് പറയുന്നത്.

തർക്കങ്ങൾക്ക് ഇടയിൽ പൊളി ഫിറോസ് പറയുന്നത് ഇത്രേം കാലം തനിക്ക് ടിംപാലിനെ കുറിച്ച് അറിയില്ല എന്നും അവൾ കള്ളിയാണ്‌ എന്നായിരുന്നു പൊളി ഫിറോസ് പറയുന്നത്. ഇതോടെ ഇത്രേം സമയം ഒന്നും മിണ്ടാതെ നോക്കി നിന്ന അനൂപ് കൃഷ്ണ ഇടപെടുക ആയിരുന്നു. എന്തിനാണ് മോശം വാക്കായ കള്ളി എന്ന് ടിംപാലിനെ വിളിച്ചത് എന്നായിരുന്നു അനൂപ്. ഇതോടെ അനൂപും ഫിറോസ് ഖാനും തമ്മില്‍ വലിയ വാക്ക് തര്‍ക്കമായി മാറുകയായിരുന്നു.

ഒരു പെണ്കുട്ടിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് നീ കള്ളിയെന്ന് വിളിച്ചതെന്ന് അനൂപ് ചോദിച്ചു. അവൾ നിന്റെ വല്ലതും കട്ടുവോ എന്നും അനൂപ് ചോദിച്ചു. നീ മാറി നിൽക്കൂ എന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. ഇരുവരും തമ്മിൽ അടിയുടെ വക്കിലെത്തിയിരുന്നു. ഇതിനിടെ മറ്റുള്ളവർ ഇരുവരേയും പിടിച്ചു വെക്കാൻ ശ്രമിച്ചുവെങ്കിലും തർക്കം അവസാനിച്ചില്ല. അപ്പോഴേക്കും മോഹൻലാൽ മടങ്ങിയെത്തിയിരുന്നു.

അദ്ദേഹം നോക്കി നിൽക്കെ ആയിരുന്നു ഫിറോസും അനൂപും വഴക്ക് ഉണ്ടാക്കിയത്. ഒടുവില്‍ മോഹൻലാൽ തന്നെ ഇടപെടുകയായിരുന്നു. വളരെ ക്ഷുഭിതനായിട്ടായിരുന്നു മോഹൻലാലിന്റെ പ്രതികരണം. തരികിട അഭ്യാസം തന്റെയടുത്ത് വേണ്ടെന്നും അതൊക്കെ കഴിഞ്ഞിട്ടാണ് താൻ ഇതുവരെ എത്തിയതെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്. ഒരു ദാഷിണ്യവുമില്ലാതെ പണിതരുമെന്നും ലാലേട്ടൻ പറഞ്ഞു.

മോഹൻലാലിന് മുന്നിൽ വച്ച് ഫിറോസ് ഖാൻ വീണ്ടും കിടിലം ഫിറോസിനെതിരെ രംഗത്ത് എത്തി. കിടിലം മുഖംമൂടി ധരിച്ചിരിക്കുകയാണെന്നായിരുന്നു ഫിറോസ് ഖാൻ പറഞ്ഞത്. ഇതൊരു ഗെയിം ആണെന്ന് അറിഞ്ഞു കൊണ്ടല്ലേ ഇങ്ങോട്ട് വന്നതെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. പിന്നീട് അനൂപുമായുണ്ടായ തർക്കത്തെ കുറിച്ച് ഫിറോസും തമ്മിൾ ചർച്ച ചെയ്യുന്നതിനും ഇന്നലെ സാക്ഷിയായി.

എന്നാൽ തീർത്തും വ്യത്യസ്തമായിരുന്നു അനൂപിന്റെ പ്രതികരണം. എന്തുകൊണ്ടാണ് താൻ പൊട്ടിത്തെറിച്ചത് എന്ന് അനൂപ് നോബിയോട് വെളിപ്പെടുത്തി. ആ വാക്കാണ് തന്നെ പ്രകോപിപ്പിച്ചതെന്നും തന്റെ ജീവിതത്തില്‍ ഒരാളെ മറ്റുള്ളവർ കള്ളിയെന്ന് വിളിച്ച അനുഭവമുണ്ടായിട്ടുണ്ടെന്നും അതാണ് സഹിക്കാൻ പറ്റാതെ വന്നതെന്നും അനൂപ് പറഞ്ഞു. പിന്നാലെ നോബിയുടെ തോളിൽ തല വച്ച് കരയുകയായിരുന്നു അനൂപ്.