Malayali Live
Always Online, Always Live

പൂർണിമ നെയ്ത ഡ്രെസ്സിൽ അഴകിന്റെ റാണിയായി സാനിയ ഇയ്യപ്പൻ; ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്..!!

3,104

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും തുടർന്ന് അവിടെ നിന്നും അഭിനയ ലോകത്തിലേക്ക് ചേക്കേറുകയും ചെയ്ത താരം ആണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ബാല്യകാലം അഭിനയിച്ചാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

ക്വീൻ എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ താരം തുടർന്ന് പ്രേതം 2 ചിത്രത്തിലും നായികയായി എത്തി. ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം ഏറെ ശ്രദ്ധ നേടി. എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. സൈബർ ആക്രമണങ്ങൾ നേരിട്ടല്ലെങ്കിലും അതിലൊന്നും തളരാതെ വളരെ ബുദ്ധിപൂർവ്വം പ്രതികരിച്ചിരുന്നു സാനിയ.

ഈ ഓണക്കാലത്ത് നിരവധി താരങ്ങൾ മലയാളത്തനിമ നിലനിർത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഓണ തനിമ എടുത്തുകാണിക്കുന്ന വേഷമണിഞ്ഞ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സാനിയ ഇയ്യപ്പൻ. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്ത് ആണ് ഡ്രസ് ഡിസൈൻ ചെയ്‌തത്‌.