Malayali Live
Always Online, Always Live

സൂര്യയെ ആർക്കുമിഷ്ടമല്ല; ബിഗ് ബോസിന് അകത്തും പുറത്തും അങ്ങനെ തന്നെ; പരാതിയുമായി ചെല്ലപ്പണ്ണന്റെ മുന്നിൽ സൂര്യ..!!

3,400

ബിഗ് ബോസ് സീസൺ 3 മലയാളം രണ്ടാഴ്ച കൂടി നീട്ടിയിരിക്കുകയാണ് ഇപ്പോൾ. ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടിമ്പൽ തിരിച്ചു വന്നത് തന്നെ ആണ് ഏറ്റവും ശ്രദ്ധേയമായ കാര്യം ഇന്നലെ നടന്നത്. മണിക്കുട്ടൻ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചാണ് തന്റെ പ്രിയ കൂട്ടുകാരിയെ വരവേറ്റത്. അതെ സമയം ടിമ്പൽ തിരിച്ചു വന്നതിനെ കുറിച്ച് ചർച്ചകൾ സജീവമായിരുന്നു.

ടിമ്പൽ വന്നതിൽ തനിക്ക് സന്തോഷമോ സങ്കടമോ ഇല്ല എന്നാണ് സൂര്യ പറഞ്ഞത്. ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മണിക്കുട്ടൻ ആണെന്ന് ആയിരുന്നു റംസാൻ പറഞ്ഞത്. തനിക്ക് ഇന്നോളം അടുപ്പം തോന്നിയിട്ടില്ല എന്നായിരുന്നു റംസാൻ പറഞ്ഞത്. എന്നാൽ മോർണിംഗ് ടാസ്ക്കിന് ശേഷം ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് ടിമ്പൽ എത്തിയത്.

ടിമ്പൽ വരുന്നതിൽ ആർക്കേലും എതിർപ്പുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. ഇല്ല എന്ന് തന്നെ ആയിരുന്നു എല്ലാവരും മറുപടി പറഞ്ഞത്. മോർണിംഗ് ടാസ്കിൽ നടന്ന ചില കാര്യങ്ങൾ ആണ് സൂര്യയെ വീട്ടിൽ ഉള്ളവർക്ക് അത്ര താല്പര്യം ഇല്ല എന്നുള്ളത് തുറന്നു കാട്ടിയത്. ബിഗ് ബോസ് വീട്ടിലെ സുഹൃത്തിനെയും ആത്മാർത്ഥ സുഹൃത്തിനെയും പറയാൻ ആയിരുന്നു മോർണിംഗ് ആക്ടിവിറ്റിയിൽ ഉണ്ടായിരുന്നത്.

അനൂപ് മണികുട്ടനെയും നോബിയെയും സുഹൃത്തും ആത്മാർത്ഥ സുഹൃത്തുമായി പറഞ്ഞത്. മണിക്കുട്ടൻ ടിമ്പലിനെയും അനൂപിനെയും പറഞ്ഞു. സൂര്യ പറഞ്ഞത് ഋതുവിന്റെയും മണികുട്ടന്റേയും പേരുകൾ ആയിരുന്നു. റംസാനെയും ഫിറോസിനെയുമാണ് റിതു പറഞ്ഞത്. സൂര്യയുടെ പേര് ആരും പറഞ്ഞില്ല എന്നുള്ളതാണ് ഏറ്റവും രസകരമായ സംഭവം. സൂര്യയെ പുറത്താക്കൂ എന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നത്.

അതെ സമയം ചെല്ലപ്പണ്ണൻ മാത്രമാണ് താൻ വിളിക്കുമ്പോൾ വരുന്നത് എന്നും ക്യാമറക്ക് മുന്നിൽ എത്തി സൂര്യ പറയുന്നു. ക്യാമറയാണ് ചെല്ലപ്പണ്ണനായി സൂര്യ പറയുന്നത്. തന്നെ ആരും സുഹൃത്തായി കാണുന്നില്ല. മോശം കാര്യങ്ങൾ ആയിരുന്നു എങ്കിൽ ആദ്യം എന്റെ പേരാണ് പറയുന്നത് എന്നും സൂര്യ പറയുന്നു. സാധാരണ കരഞ്ഞു കൊണ്ട് ആണ് സൂര്യ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇന്നലെ ചിരിച്ചു കൊണ്ട് ആയിരുന്നു താരത്തിന്റെ സംസാരം.