തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകർ ഉള്ള താരം ആണ് നമിത. ഇടക്കാലത്തു സിനിമയിൽ സജീവം അല്ലാതെ ഇരുന്ന താരം ഇപ്പോൾ വീണ്ടും സിനിമയിൽ ഗംഭീര തിരിച്ചു വരവ് നടത്താൻ ഉള്ള ശ്രമത്തിൽ ആണ്. ബൌ വൗ എന്ന ചിത്രത്തിൽ ലൊക്കേഷനിൽ വെച്ചാണ് ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്ന നമിത കിണറ്റിലേക്ക് വീഴുന്നത്.
കിണറ്റിൽ കരയിൽ ഇരുന്ന ഫോൺ ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ ഫോൺ കയ്യിൽ നിന്നും വഴുതി പോകുകയും തുടർന്ന് താരം ഫോൺ എത്തിപ്പിടിക്കാൻ ഉള്ള ശ്രമത്തിന് ഇടയിൽ താരം 35 അടി താഴ്ചയുള്ള കിണറ്റിൽ വീഴുന്നത്. താരം വെള്ളത്തിൽ വീണതോടെ എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടി നിൽക്കുക ആയിരുന്നു ടെക്നീഷ്യന്മാർ.
എന്നാൽ തുടർന്ന് സംവിധാനം കട്ട് പറഞ്ഞപ്പോൾ ആണ് ചിത്രീകരണം ആണെന്ന് അറിയുന്നത്. ചിത്രത്തിന്റെ സംവിധായകർ ആർ എൽ രവിയും മാത്യു സക്കറിയയും ആണ്. നമിത തന്നെ ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ഒരു നായ ആണ്. തിരുവനന്തപുരം ചിത്രങ്ങളിൽ സ്റ്റുഡിയോ ആണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
കലാസംവിധയകൻ അനിൽ കുമ്പഴ ആണ് വിസ്മയം നൽകുന്ന കിണർ ഒരുക്കി ഇരിക്കുന്നത്. ഒരാൾ കിണറ്റിൽ വീഴുന്നതും അതിൽ നിന്നും നായ ആളെ രക്ഷിക്കുന്നതും ആണ് ചിത്രത്തിന്റെ കഥ.