Malayali Live
Always Online, Always Live

സീരിയൽ സിനിമ താരം രമേഷ് അന്തരിച്ചു; ഇങ്ങനെ ഒളിച്ചോടിയിട്ട് എന്താണ് കാര്യമെന്ന് ബാദുഷ..!!

2,766

മലയാളികൾക്ക് സുപരിചിതനായ സിനിമ സീരിയൽ താരം രമേഷ് അന്തരിച്ചു. സിനിമ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ഇക്കാര്യം പുറത്തു വിട്ടത്. പ്രശ്നങ്ങൾ പലതും ഉണ്ടാവും ജീവിതത്തിൽ നിന്നും ഒളിച്ചോടിയിട്ട് എന്താണ് കാര്യം.

പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ.. ബാദുഷ ഇങ്ങനെ ആണ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. നിരവധി ആളുകൾ ആണ് ആദരാജ്ഞലികൾ അർപ്പിച്ചു എത്തിയത്.

ബാദുക്കാ… അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർ ഒളിച്ചോടുമോ? എന്ന് ചോദിച്ച് ബാദുഷയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി ചിലർ എത്തിയിരുന്നു.

‘മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാൽ എന്ന സിനിമയിൽ അഭിനയിച്ച ആളാണ് അയാൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ആരോടെങ്കിലും പറയണ്ടെ’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ബാദുഷ മറുപടി നൽകിയത്.