Malayali Live
Always Online, Always Live

മോഹൻലാലിനൊപ്പം പൂർണ്ണമായും വസ്ത്രമില്ലാതെ അഭിനയിച്ച രംഗം; ആ തീരുമാനം ഒട്ടേറെ വഴിത്തിരിവുകൾ ഉണ്ടാക്കി; മീര വാസുദേവ്…!!

25,023

മീര വാസുദേവൻ എന്ന താരം 2003 ൽ അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടുന്നത് 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം തന്മാത്രയിൽ കൂടി ആയിരുന്നു. ബ്ലെസി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

പത്മരാജന്റെ ഓർമ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കൂടി ആയിരുന്നു തന്മാത്ര. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം കൂടി ആയിരുന്നു ഇത്. മികച്ച സംവിധായകൻ , മികച്ച ചിത്രം , മികച്ച നടൻ , മികച്ച തിരക്കഥ എന്നി അവാർഡുകൾ നേടാൻ ചിത്രത്തിന് കഴിഞ്ഞു.

മോഹൻലാലിനൊപ്പം ആയിരുന്നു എങ്കിൽ കൂടിയും നായികക്ക് വളരെ പ്രാധാന്യം ഉണ്ടായിട്ടും ചില രംഗങ്ങൾ അഭിനയിക്കാൻ ഉള്ള ബുന്ധിമുട്ടുകൾ ഉള്ളത് കൊണ്ട് മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ ആണ് ഈ ചിത്രം അഭിനയിക്കാൻ തയ്യാറായില്ല. ആ പ്രതിബന്ധങ്ങൾ എല്ലാം ഒഴുവാക്കി മീര തന്മാത്രയിലേക്ക് എത്തുന്നത്.

തന്റെ ജീവിതത്തിൽ എന്നും നേട്ടങ്ങൾ ആയി പറയുന്ന ചിത്രമായി മീര തന്മാത്രയെ കുറിച്ച് പറയുന്നു. ചിത്രത്തിൽ പൂർണ്ണമായും വസ്ത്രങ്ങൾ ഇല്ലാതെ അഭിനയിക്കാൻ പല താരങ്ങൾ തയ്യാറാവാതെ ഇരുന്ന കാരണം തനിക്ക് അറിയില്ല എന്ന് മീര പറയുന്നു. എന്നാൽ മോഹൻലാലും അത്തരത്തിൽ ഒരു രംഗം ചെയ്യാൻ തയ്യാറാകുമ്പോൾ അതിന്റെ മൂല്യം എന്താണ് എന്ന് എനിക്ക് മനസ്സിലായിരുന്നു.

അതുകൊണ്ടു തന്നെ ആ വേഷം ചെയ്യുന്നതിനോ അതിലെ ഒരു രംഗം ചെയ്യുന്നതോ എനിക്ക് ഒരു കുഴപ്പം ആയി തോന്നിയില്ല. വസ്ത്രങ്ങൾ ഇല്ലാതെ അഭിനയിക്കാൻ പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ താൻ മുന്നോട്ട് വെച്ചത്. അത്തരത്തിൽ ഉള്ള ഒരു രംഗം ചെയ്യുമ്പോൾ അമിതമായി ആളുകൾ ഉണ്ടാകരുത് എന്ന് ഞാൻ പറയുക ഉണ്ടായി. സംവിധായകൻ , ക്യാമറ മാൻ , സഹ ക്യാമറ മാൻ , ലാലേട്ടൻ (മോഹൻലാൽ) , മോഹൻലാലിന്റെ മേക്കപ്പ് മാൻ , എന്റെ ഹെയർ സ്റ്റെയിലർ എന്നിവർ മാത്രമേ പാടുള്ളൂ എന്ന് ഞാൻ പറഞ്ഞു.

തന്റെ കരിയർ മാറ്റിമറിച്ച ചിത്രം കൂടി ആണ് ഇത്. അതിൽ അഭിനയിച്ചതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു. മറ്റു നായികമാർ പിന്മാറിയതിന്റെ കാരണം അറിയില്ല. അതിനെ കുറിച്ച് ചിന്തിച്ചട്ടും ഇല്ല. ഈ കഥാപാത്രം അവരുടെ ഒക്കെ നഷ്ടം ആണോ എന്ന് അറിയില്ല. എന്നാൽ എന്റെ കരിയറിലെ നേട്ടം തന്നെ ആണ്. മീര പറയുന്നു.