Malayali Live
Always Online, Always Live

ഉമാ നായരുടെ ആരാധകർക്ക് സന്തോഷ വാർത്ത; ഇന്ദുലേഖക്ക് പിന്നാലെ പുതിയ സീരിയലുമായി താരമെത്തുന്നു..!!

3,412

ഏഷ്യാനെറ്റിൽ ഈ അടുത്ത കളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീരിയൽ ആണ് വാനമ്പാടി. ഒട്ടേറെ ആരാധകർ ആയിരുന്നു സീരിയലിന് ഉണ്ടായിരുന്നത്. സീരിയൽ അവസാനിച്ചിട്ട് ഒരു മാസത്തിൽ ഏറെ ആയെങ്കിൽ കൂടിയും ഇന്നും പ്രേക്ഷകർ വാനമ്പാടിയിലെ താരങ്ങളെ മറന്നട്ടില്ല.

ഈ സീരിയലിന് ലഭിച്ച വലിയ സ്വീകരണം ഉള്ളത് കൊണ്ട് തന്നെ ആണ് സീരിയൽ ഇപ്പോൾ വീണ്ടും ഏഷ്യാനെറ്റ് പ്ലസിൽ പുനർ സംപ്രേഷണം ചെയ്യുന്നത്. വാനമ്പാടി സീരിയലിലെ നിർമലേടത്തി എന്ന കഥാപാത്രത്തിനോട് ഒരു പ്രത്യേക ഇഷ്ട്ടം തന്നെ ഉണ്ടായിരുന്നു ആരാധകർക്ക്.

സീരിയൽ അവസാനിച്ചതോടെ നിർമ്മലേടത്തി ആയി എത്തിയ ഉമാ നായരുടെ പുത്തൻ സീരിയൽ ഏതാണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ആരാധകർ. ഈ ആകാംഷക്ക് അറുതി നൽകി കൊണ്ട് തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പുതിയ വിശേഷങ്ങൾ പങ്കു വെച്ച് എത്തിയത്. ആരാധകന്റെ ചോദ്യത്തിന് ആയിരുന്നു താരത്തിന്റെ മറുപടി.

രാക്കുയിലാണ് നടിയുടെ പുതിയ സീരിയൽ. രാക്കുയിൽ എന്ന പരമ്പരയിൽ ഞങ്ങളും കുടുംബം ആയി എത്തുന്നു പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിന്റെ തണലിൽ ഇതുവരെ മുന്നോട്ടുപോയി തുടർന്നും പോകാൻ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പോസ്റ്റിലൂടെ ഉമാ നായർ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ പരമ്പരയിൽ മുകുന്ദനോടൊപ്പമാണ് നടി എത്തുന്നത്.

ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു ചെറിയ ഇടവേളക്ക് ശേഷം ആണ് നടൻ മുകുന്ദൻ സീരിയൽ അഭിനയിക്കാൻ എത്തുന്നത്. പുത്തൻ ഗെറ്റപ്പുകൾ പരീക്ഷിക്കാൻ മടിയില്ലാത്ത ഉമയുടെ പുതിയ സീരിയൽ മഴവിൽ മനോരമയിൽ ആണ്. സീരിയലിന്റെ സമയക്രമം അറിയാനും ആരാധകർക്ക് ആകാംഷ ഉണ്ട്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്ദുലേഖയിലാണ് നിലവിൽ ഉമാ നായർ അഭിനയിക്കുന്നത്. അടുത്തിടെ ആരംഭിച്ച പരമ്പരയിൽ വാനമ്പാടി താരം ചന്ദ്രനുമുണ്ട്. ഇരുവരും വീണ്ടും ജോഡിയായി എത്തുന്ന പരമ്പര കൂടിയാണിത്. ഇന്ദുലേഖയിൽ മഹാദേവനും ഗൗരിയുമായിട്ടാണ് ഇരുവരും എത്തുന്നത്.

നടി തന്നെയായിരുന്നു ഈ വിവരവും പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതുവരെ നൽകിയ അനുഗ്രഹവും സ്‌നേഹവും ഇനിയും വേണം ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു കൂടെ നിൽക്കണമെന്നുമായിരുന്നു ഉമാ നായർ നേരത്തെ പറഞ്ഞിരുന്നു.