Malayali Live
Always Online, Always Live

സച്ചിന്റെ ഈ റെക്കോർഡുകൾ തകർക്കാൻ ഈ താരത്തിന് മാത്രമേ കഴിയൂ; ബ്രെറ്റ് ലീ..!!

സച്ചിന്റെ റെക്കോർഡ് മറികടക്കണം എങ്കിൽ പ്രതിഭയും ഫിറ്റ്നസും മാനസിക കരുത്തും വേണം. ഇതെല്ലാം

2,526

സെഞ്ചുറികളിൽ സെഞ്ചുറി നേടിയ ലോകത്തിലെ ഒരേയൊരു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ആണ്. ഈ റെക്കോർഡുകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു താരം ഇന്ത്യൻ നായകൻ വിരാട് കോലി ആണെന്ന് മുൻ ആസ്ട്രേലിയൻ താരം ബ്രെറ്റ് ലീ പറയുന്നു.

സച്ചിൻ ഇന്ത്യക്കു വേണ്ടി നേടിയ 100 സെഞ്ചുറികൾ എന്ന റെക്കോർഡ് തകർക്കാൻ കോലിക്ക് മാത്രമേ കഴിയൂ എന്നാണ് ബ്രെറ്റ് ലീ പറയുന്നത്. സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ചുറികളും ഏകദിനത്തിൽ 49 സെഞ്ചുറികളും ആണ് നേടിയിട്ടുള്ളത്. ഇത് മറികടക്കാൻ കോലി ഏഴോ എട്ടോ വർഷങ്ങൾ കൂടി കളിച്ചാൽ മതി എന്ന് താരം പറയുന്നത്. കോലിക്ക് ഇതുവരെ ഏകദിനത്തിൽ ഉള്ളത് 43 സെഞ്ചുറികൾ ആണ്. കൂടാതെ ടെസ്റ്റിൽ 27 എണ്ണവും. ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ…

“സച്ചിന്റെ റെക്കോർഡ് മറികടക്കണം എങ്കിൽ പ്രതിഭയും ഫിറ്റ്നസും മാനസിക കരുത്തും വേണം. ഇതെല്ലാം കോലിക്ക് ഉണ്ട്. ഏഴെട്ട് വർഷങ്ങൾ ഇതുപോലെ കളിക്കാനായാൽ കോലി ആ റെക്കോർഡ് തിരുത്തും” – ബ്രെറ്റ് ലീ പറയുന്നു.

കോലി ഇതുവരെ നേടിയത് 70 സെഞ്ചുറികൾ ആണ്. 2008 അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ കോലി 12 വർഷങ്ങൾ കൊണ്ടാണ് 70 സെഞ്ചുറികൾ നേടിയത്. ഇപ്പോൾ താരത്തിന് 31 വയസ്സാണ് ഉള്ളത്. സച്ചിന്റെ അന്താരാഷ്ട്ര കരിയർ 24 വർഷത്തോളം ആയിരുന്നു.