Malayali Live
Always Online, Always Live

ഭാര്യയുടെ മരണത്തെ അതിജീവിച്ച മുരളി ഗോപിയുടെ ജീവിതം; അഞ്ജനയുടെ വിയോഗം ശേഷമുള്ള അഞ്ചു വർഷങ്ങൾ..!!

3,424

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളുടെ മകൻ. സിനിമ മേഖലയിൽ സർവ്വ മേഖലയിലും കഴിവുകൾ തെളിയിച്ച ആൾ അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ നൽകാൻ കഴിയും മുരളി ഗോപിക്ക്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ ഭരത് ഗോപിയുടെ മകൻ ആണ് മുരളി.

ദിലീപ് ചിത്രം രസികനിൽ വില്ലൻ വേഷത്തിൽ എത്തിയ മുരളി ഗോപി അതെ ചിത്രത്തിൽ ഒരു പാട്ട് പാടിയിരുന്നു.. കൂടാതെ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയതും മുരളി ഗോപി തന്നെ. അതുകൊണ്ടു ആദ്യ സിനിമ പ്രവേശനം തന്നെ അതി ഗംഭീരം എന്നെ പറയാൻ കഴിയൂ.. ജീവിതത്തിലെ നഷ്ടങ്ങൾ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിന് മുരളി ​ഗോപി നൽകിയ മറുപടി വൈറലാകുന്നു.

എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. എന്തു സംഭവിച്ചാലും നേരിടുക മാത്രമാണ് വഴി. അഞ്ച് വർഷം മുമ്പ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോൾ നേരിട്ടതും അങ്ങനെ തന്നെയായിരുന്നു. മകൾ ഗൗരി ഇപ്പോൾ കമ്പ്യൂട്ടർ എഞ്ചിനിയറിങ് അവസാന വർഷം ആണ്. മകൻ ഗൗരവ് ഏഴാം ക്ലാസിൽ. തിരുവനന്തപുരത്തെ എന്റെ വീട്ടിൽ എന്റേയും അഞ്ജനയുടേയും അമ്മമാരുടേയും എന്റെ അനുജത്തി മീനു ഗോപിയുടേയും ഭർത്താവ് ജയ് ഗോവിന്ദിന്റേയും മക്കൾക്കൊപ്പമാണ് അവർ വളരുന്നത്.

ഞങ്ങൾ എല്ലാവരും കൂട്ടുകുടുംബമായാണ് താമസിക്കുന്നത്. മോൾക്ക് എഴുത്തിൽ താത്പര്യമുണ്ട്. മോൻ ഒരു കാര്യം കിട്ടിയാൽ അതേക്കുറിച്ച് ആഴത്തിൽ പഠിക്കും. അത് എന്റെ ഒരു ട്രെയിറ്റ് ആണെന്ന് തോന്നുന്നു. എന്റെ അച്ഛൻ ഒരിക്കലും മക്കളെ ഉപദേശിച്ചിട്ടില്ല. ഞാനും മക്കളെ ഉപദേശിക്കാത്ത അച്ഛനാണ്. അവർ അവരുടെ ഇഷ്ടങ്ങൾ പിന്തുടരട്ടെയെന്നു അദ്ദേഹം പറയുന്നു. ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്ത് കൂടി ആണ് മുരളി ഗോപി. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം ലൂസിഫറിനെ രചന മുരളി ഗോപിയുടേത് ആയിരുന്നു.