Malayali Live
Always Online, Always Live

മുകേഷിന്റെയും ദേവികയുടെയും ജീവിതത്തിൽ പുതിയ സന്തോഷം; ആശംസകൾ അറിയിച്ച് ആരധകരും..!!

17,377

മലയാളികൾക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് മുകേഷ്. കൊല്ലം എം എൽ എ കൂടി ആകാൻ ഉള്ള ഭാഗ്യം ലഭിച്ച ആൾ ആണ് മുകേഷ്. ആദ്യ വിവാഹം സരിതയും ആയി ആയിരുന്നു. തുടർന്ന് ഇരുവരും വിവാഹ മോചനം നേടുകയും നർത്തകി ആയ മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുകയും ചെയ്തു.

ഏറെ കാലങ്ങൾക്ക് വിദേശത്ത് വെച്ച് ഒരു സ്റ്റേജ് ഷോയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് ആറേഴു വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഇവരും വിവാഹം കഴിക്കുന്നത്. പ്രണയമോ അറേഞ്ചിടോ ആണെന്ന് പറയാൻ കഴിയാത്ത ഒരു വിവാഹമായിരുന്നു തങ്ങളുടേത് എന്ന് മേതിൽ ദേവിക നേരത്തെ പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മുകേഷ്.

കോമഡി വേഷങ്ങളും ഒരു കാലത്തിൽ നായക വേഷങ്ങളും അടക്കം ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ തന്ന മുകേഷ്. ജീവിതം ഒരിടത്തു വീണു പോയപ്പോൾ കൈപിടിച്ച് ഉയർന്നത് ദേവികക്ക് ഒപ്പം ആയിരുന്നു. ഇന്ന് അവരുടെ ജീവിതത്തിൽ പുത്തൻ സന്തോഷം എത്തിയിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷത്തിലാണ് മുകേഷും ദേവികയും ഇപ്പോൾ.

തിരുവനന്തപുരത്തു ഇരുവരും ഒരു പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. കേരള വാസതു ശിൽപ്പ പ്രകാരം ട്രഡീഷണൽ രീതിയിലുള്ള ഒരു മനോഹരമായ വീടാണ് ഇവർ സ്വന്തമാക്കിയത്. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം പലർക്കും ഉണ്ടായി. ദേവികയുടേയും രണ്ടാം വിവാഹം ആണ് ഇത്.

ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിക്കുക ആയിരുന്നു. ആ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട് ദേവികക്ക്. അതിനു ശേഷമാണു മുകേഷിന്റെ ആലോചന വരുന്നതും വിവാഹം കഴിക്കുന്നതും. ഒരു നൃത്ത പരിപാടിക്ക് ഇടയിലാണ് മുകേഷ് ദേവികയെ കാണുന്നത്.

വിവാഹിത ആണോയെന്ന് അന്ന് മുകേഷ് ചോദിച്ചപ്പോൾ ആണെന്നായിരുന്നു ദേവിക മറുപടി നൽകിയത്. എന്നാൽ പിന്നീട് വിവാഹ മോചന വാർത്ത അറിഞ്ഞ മുകേഷ് ചേച്ചിയെ ദേവികയുടെ വീട്ടിലേക്കു വിവാഹാലോചനയുമായി അയക്കുകയായിരുന്നു.

ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ആദ്യം ദേവികയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിവാഹ മോചനത്തിന്റെ വേദനയിലായിരുന്ന ദേവിക മുകേഷിനെ സ്വീകരിക്കാൻ തയ്യാറാവുക ആയിരുന്നു.

മുകേഷ് തനിക്ക് ഉത്തമ ജീവിത പങ്കാളി ആയിരിക്കുമെന്ന് ദേവികക്ക് ഉറപ്പായിരുന്നു. പ്രണയിക്കാൻ പ്രായം നോക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ദേവിക ചോദിക്കുന്നത്. ദേവിക തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ വീട്ടുകാരും സമ്മതിക്കുകയായിരുന്നു. പ്രണയ വിവാഹം ആയിരുന്നില്ല തങ്ങളുടേത് എന്ന് തന്നെയാണ് ഇരുവരും വേദികളിൽ പറയാറുള്ളത് .