Malayali Live
Always Online, Always Live

തങ്ങളുടെ പൊന്നോമനയുടെ ചിത്രം പങ്കുവെച്ച് പ്രീണ അനുരാജ് ദമ്പതികൾ; മകന്റെ മുഖച്ഛായയെ അനുരാജ് പറഞ്ഞത് കണ്ടോ..!!

3,205

സാമൂഹിക മാധ്യമങ്ങളിൽ കൂടി ഒട്ടേറെ താരങ്ങൾ മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു എങ്കിൽ കൂടിയും ആ ആപ്ലിക്കേഷൻ വഴി ഒട്ടേറെ അഭിനേതാക്കളെയും കലാകാരന്മാരെയും മലയാളത്തിൽ ലഭിച്ചിട്ടുണ്ട്. അങ്ങനെ മലയാളികൾക്ക് ലഭിച്ച കഴിവുറ്റ ദമ്പതികൾ ആണ് അനുരാജ് പ്രീണ എന്നിവർ.

ഹാസ്യത്തിൽ കൂടി സമൂഹത്തിലേക്ക് സന്ദേശങ്ങൾ നൽകുന്ന ചെറിയ വിഡിയോകൾ വഴി ആണ് താരങ്ങൾ ആദ്യ കാലങ്ങളിൽ ശ്രദ്ധ നേടിയത് എങ്കിൽ പിന്നീട് കിടിലൻ ഷോർട്ട് ഫിലിമുകളും വെബ് സീരീസുകളും മലയാളികൾക്ക് മുന്നിലേക്ക് എത്തിച്ചു. ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ ഇവർക്ക് തിരിച്ചു ആയെങ്കിൽ കൂടിയും ഇവരുടെ കൂടുതൽ കഴിവുറ്റ പ്രോഗ്രാമുകൾ കണ്ടു തുടങ്ങിയത് അന്ന് മുതൽ ആണെന്ന് വേണം എങ്കിൽ പറയാം.

കാരണം ഇരുവരും ഫേസ് ബുക്ക് യൂട്യൂബ് എന്നിവയിലേക്ക് തങ്ങളുടെ തട്ടകം മാറ്റുക ആയിരുന്നു. ഇതോടുകൂടി ടിക് ടോക്കിൽ മാത്രം ആയിരുന്നു താരങ്ങളെ കൂടുതൽ അറിയാൻ തുടങ്ങുക ആയിരുന്നു. അനുരാജ് പ്രീണ എന്നിവർ മാത്രം ആയിരുന്നില്ല അവരുടെ വീഡിയോകളിൽ എത്തിയിരുന്നത്. ആറു വയസുള്ള മൂത്ത മകൻ ഋഷി കുട്ടനും ഉണ്ടായിരുന്നു.

ചെറു വിഡിയോകൾ വഴി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇവരുടെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ കുടുംബത്തിലേക്ക് പുതിയൊരു അഥിതി എത്തിയിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അഥിതി എത്തി എന്നും ആൺകുട്ടി ആണെന്നും ഉള്ള വിവരം ഇരുവരും നേരത്തെ തന്നെ ആരാധകരുമായി പങ്കു വെച്ചിരുന്നു.

ഇപ്പോളിതാ കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് അനുരാജും പ്രവീണയും. കഴിഞ്ഞ ദിവസം ആയിരുന്നു കുഞ്ഞിന്റെ ചരട് കെട്ടും പേരിടീൽ ചടങ്ങും നടന്നത്. അതിന്റെ ചിത്രങ്ങൾ ആണ് ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്. കുഞ്ഞിന് നൂല് കെട്ടുന്നതിന്റെയും കുഞ്ഞിന്റെ ചെവിൽ പേര് വിളിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങളാണ് ഉള്ളത്.

ഋത്വിക്ക് എന്നാണ് തങ്ങളുടെ രണ്ടാമത്തെ പൊന്നോമനക്ക് ഇവർ പേരിട്ടിരിക്കുന്നത്. മൂത്ത മകൻ ഋഷി ചടങ്ങു നടക്കുമ്പോൾ തൊട്ടടുത്ത് തന്നെ ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ഇതാദ്യമായാണ് കുഞ്ഞിന്റെ ചിത്രം ഇവർ പുറത്തു വിടുന്നത്. അതുപോലെ തന്നെ ഋഷിയുടെയും ഋഥ്വിക് എന്നിവരുടെ ജനന സമയത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഋഷിയെ പോലെ ആണ് ഋഥ്വിക്ക്‌ എന്നാണ് അനുരാജ് കുറിച്ചത്.