Malayali Live
Always Online, Always Live

മൊട്ടയടിച്ചപ്പോൾ തലക്കനം മാറിയ നടിയും, ആചാരത്തിന് വേണ്ടി മൊട്ടയടിച്ച നടിയും, സിനിമക്ക് വേണ്ടി മൊട്ടയടിച്ച മലയാളി നടിയും..!!

3,817

മുടിയാണ് പെണ്ണിന്റെ അഴക് എന്ന് പലപ്പോഴും പറയാറുണ്ടങ്കിൽ കൂടിയും മൊട്ട അടിച്ച നടിമാരും സിനിമക്ക് വേണ്ടി മൊട്ട അടിക്കാൻ പറഞ്ഞപ്പോൾ മേക്കപ്പ് വെച്ച് മൊട്ട ആക്കിയവരും സിനിമക്ക് വേണ്ടി യദാർത്ഥത്തിൽ മൊട്ട അടിച്ചവരും എല്ലാം മലയാള സിനിമയിൽ ഉണ്ട്.

ഏത് കഥാപാത്രം ലഭിച്ചാലും തന്റേതാക്കി മാറ്റാൻ കഴിവുള്ള നടിയാണ് ലെന മികച്ച അഭിനയത്രി കൂടിയായ ലെന മൊട്ട അടിച്ചുള്ള ലുക്ക് കണ്ട് ആരാധകർ വരെ ഞെട്ടിയിരുന്നു എന്നാൽ ഒരു വഴിപാടിന്റെ ഭാഗമായി ആണ് താൻ പളനിയിൽ പോയി മൊട്ട അടിച്ചത് എന്നും തലക്കനം കുറഞ്ഞു എന്നുമാണ് നടി പിന്നീട് പറഞ്ഞത്.

ലെന വഴിപാടിന്റെ ഭാഗമായി മൊട്ട അടിച്ചപ്പോൾ സിനിമക്ക് വേണ്ടി തലയിലെ മുടി കളഞ്ഞ ആൾ ആണ് ഷംന കാസിം. തമിഴ് ചിത്രത്തിന് വേണ്ടിയായിരുന്നു നടിയുടെ മൊട്ട അടിക്കൽ. 2017 ൽ പുറത്തിറങ്ങിയ കൊടി വീരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് മുടി കളയാൻ ഉള്ള ധൈര്യം ഷംന കാട്ടിയത്. ആദ്യം പറ്റില്ല എന്ന് പറഞ്ഞു എങ്കിൽ കൂടിയും തുടർന്ന് കഥാപാത്രത്തിന്റെ ആഴം മനസിലാക്കിയതോടെ മൊട്ട അടിക്കുക ആയിരുന്നു.

വഴിപാട് കൊണ്ടും സിനിമ കഥാപാത്രം കൊണ്ടും മൊട്ട അടിച്ചവരുടെ കൂട്ടത്തിൽ അസുഖം മൂലം അത് ചെയ്യേണ്ടി വന്നു മമ്ത മോഹൻദാസിന്. അർബുദം ബാധിച്ച് കീമോ എടുക്കുന്ന സമയത്ത് ആണ് മമ്ത മുടി കളഞ്ഞത്. കീമോ ചെയ്യുമ്പോൾ മുടി മുഴുവൻ കൊഴിഞ്ഞു പോകുകയാണ് ചെയ്യുന്നത് എന്നാൽ അങ്ങനെ വരുന്നതിന് മുന്നേ തന്നെ താരം മൊട്ട അടിക്കുക ആയിരുന്നു.

ഈ അടുത്ത കാലത്താണ് താരം ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. സിനിമ താരം കൃഷ്ണ പ്രിയ ആണ് മറ്റൊരു മൊട്ടയടിച്ച താരം ആചാരത്തിന്റെ ഭാഗമായി ആണ് തിരുപ്പതിയിൽ എത്തിയപ്പോൾ ആണ് താരത്തിന് മൊട്ട അടിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായത് ആദ്യം അൽപ്പം ഭയം തോന്നി എങ്കിൽ കൂടിയും താരം മൊട്ട അടിക്കുക ആയിരുന്നു തുടർന്ന് ഫാഷൻ ഷോയിൽ മൊട്ട അടിച്ചു എടുത്തുകയും ചെയ്തു താരം.