Malayali Live
Always Online, Always Live

തനിക്ക് 33 വയസ്സായെന്ന് സൂര്യ; ഋതുവിന്റയും രമ്യ പണിക്കരുടെയും പ്രായമിങ്ങനെ; ബിഗ് ബോസ്സിൽ പ്രായം വെളിപ്പെടുത്താൻ കാരണം റംസാൻ..!!

2,745

മലയാളത്തിൽ ബിഗ് ബോസ് സീസൺ 3 മത്സരം നടന്നുകൊണ്ട് ഇരിക്കുകയാണ്. 85 ദിവസം പിന്നിട്ട ബിഗ് ബോസ് വീട്ടിൽ ഇനി അവശേഷിക്കുന്നത് 9 മത്സരാർത്ഥികളാണ്. ശക്തമായ മത്സരാർത്ഥികൾ തന്നെ ആണ് ഇനി ബിഗ് ബോസ് വീട്ടിൽ ഉള്ളത്. 6 ആണുങ്ങളും 3 പെണ്ണുങ്ങളും ആണ് എപ്പോൾ മത്സരിക്കുന്നത്.

തമിഴ് നാട്ടിലും കേരളത്തിലും ഒരേ സമയം ലോക്ക് ഡൌൺ ആയതോടെ കഴിഞ്ഞ ആഴ്ച എലിമിനേഷൻ ഒഴിവാക്കുക ആയിരുന്നു. 6 പേരാണ് ഇത്തവണ എലിമിനേഷനിൽ ഉള്ളത്. റിതു മന്ത്ര , മണിക്കുട്ടൻ , സായി വിഷ്ണു , റംസാൻ , സൂര്യ , രമ്യ പണിക്കർ എന്നിവർ ആണ് എലിമിനേഷനിൽ വന്നത്. ബിഗ് ബോസ് വീട് നേരത്തെ അത്രയും കലുഷിതമായി ഒന്നും തന്നെ നടക്കുന്നില്ല എങ്കിൽ കൂടിയും സായി വിഷ്ണുവും ഋതുവും സൂര്യയും തമ്മിൽ ചില പിണക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

അതെ സമയം ഇന്നലെ കിച്ചണിൽ നിൽക്കുമ്പോൾ ആണ് റംസാനോട് രമ്യ ആ ചോദ്യവുമായി എത്തിയത്. ഞങ്ങളെ ഒക്കെ ചേച്ചി എന്ന് വിളിക്കുന്ന നീ എന്താണ് ഋതുവിനെ മാത്രം റിതു എന്ന് പേര് വിളിക്കുന്നത് എന്ന് രമ്യ ചോദിക്കുന്നത്. നിന്നെക്കാൾ അവളും മൂത്തത് അല്ലേ എന്ന് രമ്യ വീണ്ടും ചോദിക്കുന്നത്. അതുപോലെ തന്നെ സൂര്യയോടും ഋതുവിനോടും പ്രായവും ചോദിക്കുന്നുണ്ട്.

റിതു തനിക്ക് 28 വയസായി എന്ന് പറയുമ്പോൾ തനിക്കും അതെ പ്രായമേ ഉള്ളൂ എന്നും രമ്യ പണിക്കർ പറയുന്നു. അതെ സമയം തനിക്ക് 33 വയസായി എന്ന് സൂര്യ പറയുന്നു. എന്നാൽ ഇതെല്ലാം കേട്ട് നിൽക്കുന്ന നോബി ഇപ്പോൾ തനിക്ക് 23 വയസ്സായി ഉളളൂ എന്ന് പറയുമ്പോൾ അങ്ങനെ ആണെങ്കിൽ തനിക്ക് പ്രായം 8 അല്ലെങ്കിൽ 9 കാണൂ എന്ന് പറയുന്നു.

അതേ സമയം സൂര്യയെ കണ്ടാൽ അത്ര ഒന്നും പ്രായം തോന്നില്ല എന്നും കൂടി വന്നാൽ 20 വയസ്സ് തോന്നുക ഉള്ളൂ എന്നും ആണ് റംസാൻ പറയുന്നത്. എല്ലാവരും അത് ശരിയാണ് എന്നാണ് പറയുന്നത്.