മുന്നത്തെ ചിത്രം പരാജയം, ഇതെ സംവിധായകൻ ആണെങ്കിൽ സിനിമ ചെയ്യില്ല എന്ന് മമ്മൂട്ടി; എന്നാൽ കഥപോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി; പിറന്നത് സർവ്വകാല വിജയം..!!
മലയാള സിനിമയിൽ ഉദിച്ചുയർന്ന താരമായി മോഹൻലാൽ മാറുന്നത് ഒട്ടേറെ വേഷങ്ങൾ ചെയ്തതിൽ കൂടി ആയിരുന്നു. എന്നാൽ ആദ്യ കാലങ്ങളിൽ അടക്കം ഇന്നും മോഹൻലാൽ ബന്ധങ്ങളുടെ പേരിൽ സിനിമകൾ ചെയ്യാറും ഉണ്ട്. മലയാളത്തിലെ ഏറ്റവും സീനിയർ താരങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും തമ്മിൽ ബോക്സ് ഓഫീസിൽ മത്സരങ്ങൾ ഉണ്ടാകാറുണ്ട്.
ആരാധകർ തമ്മിൽ വാഗ്‌വാദങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹൻലാലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെ ആണ്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ സിനിമയിലെ ക്ക് ആദ്യമായി നായകനായി എത്തിയപ്പോൾ മമ്മൂട്ടിയുടെ അനുഗ്രഹവും ആശിർവാദവും വാങ്ങിരുന്നു. അതുപോലെ തന്നെ മലയാളത്തിൽ ഏകദേശം ഒരേ സമയത് വളർന്നു വന്ന താരങ്ങൾ ആണ് ഇരുവരും.
ഇരുവരും ഒന്നിച്ചു അമ്പതിൽ ഏറെ സിനിമകൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി തിരസ്കരിച്ച ചിത്രങ്ങൾ മോഹൻലാൽ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഉള്ള ചിത്രങ്ങൾ മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിയപ്പോൾ മമ്മൂട്ടിക്ക് വലിയ നഷ്ടങ്ങൾ ആയി മാറിയിട്ടും ഉണ്ട്. അത്തരത്തിൽ ഒരു സിനിമ ആണ് രാജാവിന്റെ മകൻ. ആദ്യം മമ്മൂട്ടിയെ തേടി വന്ന സിനിമയായിരുന്നു ഇത്.
പക്ഷേ സംവിധായകനും നിർമ്മാതാവുമായ തമ്പി കണ്ണന്താനവുമായുള്ള സ്വര ചേർച്ചയില്ലായ്മ മമ്മൂട്ടിയെ ഈ സിനിമയിൽ നിന്ന് അകറ്റുകയായിരുന്നു. അതിന് മുൻപേ ഇരുവരും ഒന്നിച്ച സിനിമയുടെ പരാജയമായിരുന്നു അകൽച്ചയ്ക്ക് കാരണം. ആ ദൂരം അൽപ്പനേരം’എന്ന സിനിമയുടെ പരാജയമായിരുന്നു ഇരുവരെയും തമ്മിൽ അകറ്റിയത്.
നായകൻ തന്നെ വില്ലനാകുന്ന പ്രമേയം സിനിമയാക്കാൻ തീരുമാനമായപ്പോൾ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് വെളിപ്പെടുത്തിയത് എന്നാൽ മമ്മൂട്ടി പിന്മാറിയതിനെ തുടർന്ന് രാജാവിന്റെ മകനായി മോഹൻലാൽ എത്തുകയായിരുന്നു. മോഹൻലാൽ സമ്മതം മൂളിയതോടെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം ഡെന്നിസ് ജോസഫ് മോഹൻലാലിന്റെ ശൈലിയിലേക്ക് തിരുത്തിയെഴുതി.
വിൻസൻറ് ഗോമസിന് മമ്മൂട്ടിയുടെ മുഖമായിരുന്നു ചിത്രത്തിന്റെ രചയിതാവായ ഡെന്നിസ് ജോസഫ് പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. അഞ്ചോ ആറോ ദിവസംകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.
അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയിൽ വന്ന് തിരക്കഥ നോക്കി വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം ശൈലിയിൽ വായിച്ചു കേൾപ്പിക്കുന്നതൊക്കെ ഇന്നും ഓർമയിലുണ്ടെന്ന് ഡെന്നിസ് ജോസഫ് പറയുന്നു.