Malayali Live
Always Online, Always Live

വലിയ കണ്ണട വെച്ചത് മുതൽ കേൾക്കുന്നതാണ് ഈ വിളി; സിനിമയിൽ നടിയാകാനല്ല ആഗ്രഹം; എല്ലാം ഞാൻ നേടിയെടുക്കും; അനാർക്കലി മരക്കാർ..!!

2,803

ആനന്ദം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് അനാർക്കലി മരക്കാർ. മലയാളത്തിൽ നായികയായി എത്തിയ മന്ദാരം എന്ന ചിത്രം പരാജയമായി എങ്കിൽ കൂടിയും പിന്നീട് താരം കൂടുതൽ ശ്രദ്ധ നേടിയത് പാർവതി തിരുവിത്തിനോപ്പം അഭിനയിച്ച ഉയരെ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

2016 ൽ അഭിനയ ലോകത്തിലേക്ക് താരം എത്തി എങ്കിൽ കൂടിയും നീണ്ട നാല് വര്ഷം ആകുമ്പോൾ ആകെ അഭിനയിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ ആണ്. മാളത്തിൽ ഇന്നത്തെ നായികതാരങ്ങളെ പോലെ പല സാമൂഹിക വിഷയങ്ങളിൽ അടക്കം ബോൾഡ് ആയി സംസാരിക്കുന്ന ആൾ ആണ് അനാര്ക്കലി മരക്കാർ.

കിടിലൻ ഫോട്ടോഷൂട്ടുകൾ വഴി ആരാധക ശ്രദ്ധ നേടുന്ന താരം പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. താൻ കണ്ണട വെക്കുന്ന കാലം മുതൽ കേൾക്കുന്ന വിളിയാണ് ഫെമിനിസ്റ്റ് എന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് മുന്നേ തന്നെ ഫെമിനിസ്റ്റ് എന്ന് കേട്ട് തുടങ്ങി.

അതൊരിക്കലും തെറ്റിദ്ധരിക്കപ്പെട്ടത് അല്ല. ഞാൻ ഫെമിനിസ്റ്റ് തന്നെയാണ്. പത്താം ക്ലാസ് മുതൽ ഞാൻ കണ്ണട വെക്കുന്നത് ആണ്. വട്ടമുഖം ഉള്ളത് കൊണ്ട് വലിയ കണ്ണടയാണ് വെക്കുന്നത്. മുടി ബോയിക്കട്ട് ചെയ്തു കഴിഞ്ഞപ്പോൾ ബുദ്ധിജീവി ആണെന്ന് കേട്ട് തുടങ്ങി. എന്നെ അറിയുന്നുവർക്ക് അറിയാം ഞാൻ ബുദ്ധിജീവി അല്ല എന്നുള്ളത്. മുടി വെട്ടണം എന്നുള്ളത് ഒട്ടേറെ കാലങ്ങൾ ആയി ഉള്ള ആഗ്രഹം ആയിരുന്നു.

പ്ലസ് വൺ പഠിക്കുമ്പോൾ ആണ് ആദ്യം വെട്ടിയത്. അന്ന് വീട്ടിൽ പറയാതെ ആണ് വെട്ടിയത്. ഒരു പുതുമ വേണം എന്ന് തോന്നി. എനിക്ക് ബോയികട്ടു ചേരുമെന്ന് കേട്ടു. ഇപ്പോൾ രണ്ടാം തവണ ആണ് വെട്ടുന്നത്. സിനിമയിൽ ഫാഷൻ ഡിസൈനർ ആകാൻ ആണ് ഇഷ്ടം. ടൈറ്റിൽ കാർഡിൽ കോസ്റ്റിയൂം ഡിസൈർ അനാർക്കലി മരക്കാർ എന്ന് എഴുതി കാണിക്കുന്നത് കാണണം. അങ്ങനെ ഒരു ദിവസം വരും. ഇപ്പോ ഫാഷൻ ഡിസൈൻ ആണ് പഠിക്കുന്നത്.