Malayali Live
Always Online, Always Live

കൃഷിയിലേക്കോ; നാട്ടിൻപുറത്തുകാരായി ദിലീപും കാവ്യയും; താരദമ്പതികളോടെ ചിത്രങ്ങൾ വൈറൽ..!!

3,712

ഒരു ഗോഡ് ഫാദർ ഒന്നുമില്ലാതെ കൃത്യമായ കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരം ആണ് ദിലീപ്. ആദ്യ കാലങ്ങളിൽ മിമിക്രി താരം ആയിരുന്നു എങ്കിൽ തുടർന്ന് സിനിമയിൽ സഹ സവിധായകനായി തുടക്കം കുറിച്ച താരം പിന്നീട് സഹ നടനും അവിടെന്നു നിന്നും നായകനും ജനപ്രിയ താരവുമായി മാറി.

മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയ കാവ്യാ മാധവൻ ആണ് ദിലീപിന്റെ ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹം ആണെങ്കിൽ കൂടിയും സന്തുഷ്ട ജീവിതം ആണ് ഇരുവരും നയിക്കുന്നത്. മഹാലക്ഷ്മി എന്ന കുഞ്ഞു കൂടി പിറന്ന താരദമ്പതികളുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാൻ എന്നും ആരാധകർ കൊതിക്കാറുണ്ട്. അത്തരത്തിൽ ഉള്ള ഇരുവരുടെയും പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മാസ്കും വെച്ച് നാട്ടിൻപുറത്ത് എവിടെയോ നിൽക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ദിലീപ് മുണ്ടും ഷർട്ടും ഇട്ടു കാവ്യാ ചുരിദാറും ആണ് വേഷം. മക്കളെ കൂട്ടാതെ ആണ് ഇരുവരും എത്തിയിരിക്കുന്നത്. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പൂർണ്ണമായും മാറിയ കാവ്യയുടെ പുത്തൻ ഫോട്ടോസ് കാണാൻ ആരാധകർക്ക് എന്നും ആകാംഷയുണ്ട്.

കഴിഞ്ഞ ദിവസം ദിലീപിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഇരുവരുമൊന്നിച്ചുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. 2016 നവംബറിൽ ആയിരുന്നു കാവ്യയും ദിലീപും വിവാഹിതർ ആകുന്നത്. മഞ്ജു വാര്യരുമായി ഉള്ള നീണ്ട 15 വർഷത്തെ കുടുംബ ജീവിതം ദിലീപ് അവസാനിപ്പിച്ച ശേഷം ആയിരുന്നു ദിലീപ് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്.

2018 ൽ ഇവർക്കും ഒരു മകൾ ജനിച്ചു. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. 32 വയസ്സുള്ള കാവ്യയെ ദിലീപ് തന്റെ 48 ആം വയസിൽ ആണ് വിവാഹം കഴിക്കുന്നത്.