Malayali Live
Always Online, Always Live

മോഹൻലാലോ കമൽഹാസനോ..?? സംവിധായകൻ മണിരത്നം പറയുന്നത് ഇങ്ങനെ..!!

2,942

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച പ്രതിഭകൾ ആണ് മോഹൻലാൽ കമൽ ഹസൻ എന്നിവർ. അഭിനയ മികവ് കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ വിസ്മയം തീർത്തവർ ആണ് ഇരുവരും. ആരാണ് ഇതിൽ ഏറ്റവും മികച്ച നടൻ എന്ന കാര്യത്തിൽ താരതമ്യങ്ങൾ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.

ഇരിക്കുംന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ഇരുവരും. അത്രയേറെ മികവുകൾ ആണ് ഇരുവരും അഭിനയത്തിൽ വരുത്തിക്കൊണ്ടേ ഇരിക്കുന്നത്. കാലങ്ങൾ എത്ര കഴിഞ്ഞാലും അഭിനയ മികവിൽ ആരാണ് മികച്ചത് എന്ന് തർക്കങ്ങൾ രൂക്ഷമാകുമ്പോഴും സംവിധായകൻ ഗൗതം വാസുദേവ മേനോൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധയകൻ മണിരത്നത്തിനോട് ഇവരിൽ ആരാണ് കേമൻ എന്ന് ചോദിച്ചപ്പോൾ ഉണ്ടായ മറുപടി ആണ് ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്.

കുറച്ചു നാളുകൾക്കു മുന്നേ നടന്ന അഭിമുഖത്തിൽ ആണ് മോഹൻലാൽ ആണോ കമൽ ഹസനാണോ മികച്ച അഭിനേതാവ് എമ്മ ചോദ്യം സംവിധായകൻ ഗൗതം വാസുദേവ മേനോൻ സംവിധായകൻ മണിരത്നത്തിനോട് ചോദിച്ചത്. മണിരത്നം അതിന് മറുപടി ആയി നൽകിയത്. താങ്കൾക്ക് ഇളയരാജ ആണോ എ ആർ റഹ്മാൻ ആണോ എന്ന് ചോദിച്ചാൽ എന്ത് മറുപടി കൊടുക്കും എന്ന് ആയിരുന്നു.
അതുപോലെതന്നെയാണ് അവർ രണ്ടു പേരും.

മോഹൻലാലും കമൽഹാസനും വ്യത്യസ്ത തരം അഭിനേതാക്കളാണ് എന്നാൽ അഭിനയത്തിൽ വിസ്മയിപ്പിക്കാൻ കഴിവുള്ള നടനാണ് മോഹൻലാൽ അവസാന ഷോട്ടിൽ എന്തെങ്കിലും ഒരു പ്രത്യേകത തന്റെ അഭിനയത്തിൽ കൊണ്ടു വന്ന് ആ പ്രകടനം ഗംഭീരമാക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ.

ആ ഒരു പ്രകടനമാണ് മോഹൻലാലിനെ ഒപ്പം സഞ്ചരിക്കുന്ന മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കമലഹാസൻ മോഹൻലാൽ ഇവർ രണ്ടു പേരും ആണ് പ്രകടനം കൊണ്ട് പ്രചോദനം ആയവർ. എന്നാണ് മണിരത്നം അഭിപ്രായപ്പെട്ടത്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ഇരുവർ മണിരത്നം ഒരുക്കിയ മറ്റൊരു വിസ്മയ ചിത്രമാണ്.

ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഒരേപോലെ ശ്രദ്ധനേടിയ എ ചിത്രത്തിന് ശേഷം മണിരത്നവും മോഹൻലാലും ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല. ഇരു ഇതിഹാസം താരങ്ങളും വീണ്ടും ഒന്നിക്കുന്നത് കാണാൻ സിനിമാലോകം ആകാംക്ഷയോടെ നാളിതുവരെയായി ഉറ്റുനോക്കുകയാണ്.