Malayali Live
Always Online, Always Live

നിന്റെ വീട്ടിൽ ഉള്ളവരെ പോയി വിളിക്ക്; ബിഗ് ബോസ് വീട്ടിൽ സായിയും ഋതുവും തമ്മിൽ പൊരിഞ്ഞ അടി..!!

2,503

കഴിഞ്ഞ രണ്ടു ബിഗ് ബോസ് സീസണിലേക്കാൾ ഏറെ രസകരമായ മുഹൂർത്തങ്ങളും വഴക്കുകയും അടിയും ഇടിയും വരെ നടന്നു കഴിഞ്ഞു മലയാളം ബിഗ് ബോസ് സീസൺ 3 യിൽ. മത്സരാർത്ഥികൾ തമ്മിൽ ഗ്രൂപ്പിസം കുറവാണ് എങ്കിൽ കൂടിയും ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഋതുവും റംസാനും ഫിറോസും നോബിയും അഡോണിയും എല്ലാം ഒന്നിച്ചാണ് മത്സരിക്കുന്നത്.

എന്തിനും ഏതിനും ഇവർ ഒന്നിച്ചു നിൽക്കുമ്പോൾ അനൂപ് തന്റെ ഇഷ്ടത്തിന് സൗമ്യമായ ഗെയിം കളിക്കുന്ന ആൾ ആണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നും മണിക്കുട്ടൻ പിന്മാറിയതോടെ ശോകമൂകമായ വീട് ഉണർന്നത് കോയിൻ നേടുന്ന ഗെയിം എത്തിയതോടെ ആണ്. ഗാർഡൻ ഏരിയയിൽ ഉള്ള ഗയിമിൽ ബിഗ് ബോസ് അറിയുന്ന പല വിലയുള്ള കോയിനുകൾ നേടുക എന്നുള്ളത് ആണ് ഗെയിം.

രണ്ട് ഘട്ടമായി ആണ് ഗെയിം നടന്നത്. കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന് പറയുന്നത് പോലെ പെൺകുട്ടികൾ പിന്നായി പോയി. അഡോണി ഒന്നാം സ്ഥാനത്തു എത്തിയപ്പോൾ രണ്ടാം സ്ഥാനം അനൂപിനും മൂനാം സ്ഥാനം റംസാനും നേടി. എന്നാൽ ഒന്നും നേടാൻ കഴിയാതെ പോയ റിതു തന്നെ റംസാനും അനൂപും പിന്നിൽ നിന്നും തള്ളി എന്നുള്ള ആരോപണം നടത്തിയിരുന്നു. തുടർന്ന് അനൂപ് ബാഗിൽ കോയിൻ വെക്കുന്നതിന് ഇടയിൽ റിതു അനൂപിന്റെ കോയിൻ മോഷ്ടിക്കുകയാണ്. എന്നാൽ അനൂപ് അത് തിരിച്ചു ചോദിക്കുന്നു എങ്കിൽ കൂടിയും ഉടുപ്പിന് ഉള്ളിൽ കയറ്റിയ നാണയം നിനക്ക് എടുക്കാൻ കഴിയുമെങ്കിൽ എടുത്തോ എന്നാണ് റിതു പറയുന്നത്.

ഇതേ സമയത്താണ് ഈ വിഷയത്തിൽ ചോദ്യങ്ങളുമായി സായി വിഷ്ണു എത്തുന്നത്. അനൂപ് കിടക്കാൻ പോവുന്ന സമയത്ത് അനൂപ് കാണാതെ ഇരുപത് പോയിന്റുളള ഒരു നാണയം റിതു മോഷ്ടിക്കുകയായിരുന്നു. ഇത് തന്റെ ഡ്രസിനുളളിൽ റിതു വെച്ചു. തുടർന്ന് നാണയം തിരിച്ചുതരാൻ അനൂപ് ആവശ്യപ്പെട്ടെങ്കിലും റിതു അതിന് തയ്യാറായില്ല. എന്നെ തളളിയിട്ടുവെന്നും എന്റെ കോയിനാണ് ഇതെന്നും പറഞ്ഞാണ് അനൂപിന്റെ നാണയം റിതു എടുത്തത്.

തുടർന്ന് ഇവരുടെ എടുത്തേക്ക് സായി വിഷ്ണു എത്തിയിരുന്നു. സായി എത്തിയതോടെ നടന്ന കാര്യം എന്താണെന്ന് അനൂപ് പറഞ്ഞു. പിന്നാലെ എടുത്തത് തെറ്റാണെന്ന് സായി റിതുവിനോട് പറഞ്ഞു. റിതു അത് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം അത് മോശം കാര്യമാണ്. എനിക്ക് മോഷ്ടിക്കുന്നത് ഇഷ്ടമല്ലെന്നും സായി പറഞ്ഞു. എന്നാൽ ഞാൻ മോഷ്ടിച്ചതല്ലെന്നായിരുന്നു റിതുവിന്റെ മറുപടി. മോഷ്ടിച്ചോ? ഞാൻ നിന്റെ മുന്നിൽ നിന്നല്ലെ എടുത്തതെന്ന് അനൂപിനോട് റിതു ചോദിച്ചു.

എന്റെ സമ്മതമില്ലാതെയാണ് നീ എടുത്തതെന്ന് അനൂപ് പറഞ്ഞു. റിതു ചെയ്തത് മോഷണം തന്നെയാണെന്ന കാര്യത്തിൽ സായി ഉറച്ചുനിന്നു. റിതു മോഷണത്തെ ന്യായീകരിക്കരുതെന്ന് സായി പറഞ്ഞു. എന്നാൽ മോഷണം ഒരാൾ പോയികഴിഞ്ഞിട്ട് എടുക്കുന്നതാണെന്ന് റിതു പറഞ്ഞു. അവന്റെ അനുവാദം ഇല്ലാതെ എടുക്കുന്നത് മോഷണം തന്നെയാണെന്ന് സായി മറുപടി നൽകി. വെറുതെ ചുമ്മാ ന്യായീകരിക്കരുത്. തുടർന്ന് ഇരുവരും തമ്മിലുളള സംസാരം വാക്കേറ്റത്തിലേക്ക് നീങ്ങി.

നിനക്ക് അറിയാത്ത കാര്യം നീ സംസാരിക്കാൻ നിൽക്കരുതെന്ന് സായിയോട് റിതു പറഞ്ഞു. തുടർന്ന് എന്നോട് അനൂപ് പറഞ്ഞതനുസരിച്ചാണ് ഞാൻ സംസാരിച്ചതെന്ന് സായി പറഞ്ഞു. തുടർന്ന് കളളിയെന്ന് സായി വിളിച്ചപ്പോൾ അത് നിന്റെ വീട്ടിലുളളവരെ പോയി വിളിക്കെന്ന് റിതു പറഞ്ഞു. എന്നെ നീ വിളിക്കേണ്ട. എന്നെ വിളിക്കാൻ നീ ആളല്ല. നിനക്ക് അറിയണ കാര്യത്തിൽ നീ സംസാരിക്ക് റിതു പറഞ്ഞു. തുടർന്ന് അനൂപിന് കോയിൻ മടക്കിനൽകിയ ശേഷമാണ് റിതു അവിടെ നിന്നും പോയത്.