രാജ്യം ലോക്ക് ഡൌൺ ആയപ്പോൾ സിനിമ താരങ്ങൾ ഒട്ടേറെ തിരക്കുകളിൽ നിന്നും സ്വന്തം കുടുംബത്തോടൊപ്പം ആകുക ആയിരുന്നു. ഒട്ടേറെ താരങ്ങൾ പല തരത്തിൽ ഉള്ള കാര്യങ്ങൾ ജീവിതത്തിൽ ചെയ്തു വന്നപ്പോൾ മോഹൻലാൽ തന്റെ കൊച്ചി ഇളമക്കരയിൽ ഉള്ള വീട്ടിൽ കൃഷി ഇറക്കിയിരിക്കുകയാണ്.
ലോക്ക് ഡൌൺ പ്രഖ്യാപിക്കുമ്പോൾ ചെന്നൈയിൽ ആയിരുന്നു മോഹൻലാൽ. രണ്ടു മാസങ്ങൾക്ക് മുന്നേ ആണ് നാട്ടിൽ എത്തിയത്. ഇതോടെ ജൈവ കൃഷിയിൽ കൂടുതൽ കൊടുക്കുക ആയിരുന്നു. വെണ്ടയും തക്കാളിയും വഴുങ്ങയും അടക്കം ഉള്ളത് വിളഞ്ഞു നിൽക്കുന്നുണ്ട്.
കലൂർ എളമക്കരയിൽ ഉള്ള വീട്ടിൽ അരയേക്കർ സ്ഥലത്താണ് മോഹൻലാലിന്റെ കൃഷി പരീക്ഷണങ്ങൾ. വിഷം ഇല്ലാത്ത പച്ചക്കറിയുടെ സർക്കാർ അംബാസിഡർ കൂടി ആയ മോഹൻലാൽ വീട്ടിലും അങ്ങനെ തന്നെ ആണ്. നേരത്തെ ചെറുതായി തുടങ്ങിയ കൃഷി ലോക്ക് ഡൌൺ സമയത്ത് ആണ് സജീവം ആയത്.