Malayali Live
Always Online, Always Live

ഉർവശിയും കാവ്യയും സരിതയുമടക്കം രണ്ടും മൂന്നും വിവാഹം കഴിച്ച മലയാളി നടിമാർ..!!

3,643

മലയാളത്തിലെ ചില നടിമാരുടെ ജീവിതം സിനിമയേക്കാൾ ട്വിസ്റ്റും സംഭവ ബഹുലമായതും ആണ്. വിവാഹ ജീവിതത്തിൽ രണ്ടും മൂന്നും ഒക്കെ വിവാഹം ചെയ്ത മലയാളി നടിമാർ ഇവരൊക്കെ ആണ്. ആദ്യ രണ്ടു വിവാഹങ്ങൾ വേർപിരിഞ്ഞ ശേഷം മൂന്നാം വിവാഹത്തിന് ഇറങ്ങിയ താരം ആണ് ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ വനിതാ വിജയകുമാർ. മൂന്നും വിവാഹങ്ങൾ. അവസാനം വിവാഹം ചെയ്തത് സംവിധായകൻ പീറ്റർ പോളിനെ ആയിരുന്നു.

അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ മുൻ നിരതാര നിരയിൽ ഉള്ള കാവ്യാ മാധവൻ അടക്കം ഉള്ള താരങ്ങൾ ഇത്തരത്തിൽ രണ്ടാം വിവാഹം കഴിച്ച താരങ്ങൾ ആണ്. മലയാളത്തിൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്ന താരം ആണ് ഉർവശി. ഇന്നും മലയാളത്തിൽ സഹ നടിവേഷങ്ങളിൽ നിൽക്കുന്ന ഉർവശി. ആദ്യം വിവാഹം കഴിക്കുന്നത് നടൻ മനോജ് കെ ജയനെ ആയിരുന്നു. 1999 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. 2008 ആയപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2013 ൽ താരം വീണ്ടും വിവാഹം ചെയ്തു. ശിവപ്രസാദ് എന്ന ആളെ ആണ് രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹ ത്തിൽ ഒരു മകളും രണ്ടാം വിവാഹ ത്തിൽ ഒരു മകനും ഉണ്ട്.

അത്തരത്തിൽ രണ്ടു വിവാഹം കഴിച്ച മറ്റൊരു താരം ആണ് ബിന്ദു പണിക്കർ. 1997 ൽ വിവാഹിതയായ ബിന്ദുവിന്റെ ഭർത്താവും സംവിധായകനുമായ ബിജു നായർ 2003 ൽ ഹൃദയാഘാതം മൂലം മരിക്കുക ആയിരുന്നു. തുടർന്ന് ബിന്ദു സായി കുമാറുമായി ഉള്ള ലിവിങ് തുഗതർ വിവാദത്തിൽ പെടുകയും തുടർന്ന് സായി കുമാറിനെ 2009 ൽ വിവാഹം കഴിക്കുകയും ആയിരുന്നു. ആദ്യ വിവാഹ ത്തിൽ ബിന്ദു പണിക്കർക്ക് ഒരു മകൾ ഉണ്ട്.

മുകേഷിന്റെ മുൻ ഭാര്യ രണ്ടു വിവാഹം കഴിച്ച താരം ആണ്. സരിതയുടെ ആദ്യ വിവാഹം 1975 ൽ വെങ്കിട്ട സുബ്ബയ്യുമായി ആയിരുന്നു. ഇദ്ദേഹം തെലുങ്ക് നടൻ കൂടി ആണ്. എന്നാൽ നടി സരിത 1988 ൽ മുകേഷിനെ വിവാഹം ചെയ്തു. രണ്ടു ആൺമക്കൾ ഉണ്ട് ഇരുവർക്കും. എന്നാൽ ഈ വിവാഹ ജീവിതം 2011 ഇരുവരും സംയുക്തമായി അവസാനിപ്പിച്ചു. തുടർന്ന് സരിത മക്കൾക്കൊപ്പം ബിസിനെസ്സ് നോക്കി വിദേശത്തും മുകേഷ് വീണ്ടും വിവാഹിതൻ ആകുകയും ചെയ്തു.

ഇവരുടെ ഒക്കെ വിവാഹങ്ങളേക്കാൾ അടുത്ത കാലത്ത് ഏറ്റവും വലിയ വാർത്ത ആയത് കാവ്യയുടേത് ആയിരുന്നു. 2009 ൽ നിഷാൽ ചന്ദ്ര എന്ന പ്രവാസിയെ കാവ്യാ വിവാഹം ചെയ്തു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറിയ കാവ്യാ വിദേശത്തേക്ക് പറന്നു. എന്നാൽ വെറും നാല് മാസങ്ങൾ മാത്രം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ച് താരം തിരികെ നാട്ടിൽ എത്തി. സിനിമയിൽ വീണ്ടും സജീവമായി. തുടർന്ന് മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ ദിലീപിനെ 2016 ൽ വിവാഹം ചെയ്തു. കാവ്യക്കും ദിലീപിനും ഒരു മകൾ ഉണ്ട്.

ദിവ്യ ഉണ്ണിയും രണ്ടു വിവാഹം കഴിച്ച മലയാളി നടിയാണ്. നൃത്തവും അഭിനയവും ആയി മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു 2002 ൽ സുധിർ ശേഖർ എന്ന അമേരിക്കൻ മലയാളിയായ ഡോക്ടറെ വിവാഹം കഴിക്കുന്നത്. തുടർന്ന് അഭിനയം മതിയാക്കി ദിവ്യ അമേരിക്കയിലേക്ക് പറന്നു. അവിടെ നൃത്ത വിദ്യാലയം തുടങ്ങി. എന്നാൽ 2016 ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ദിവ്യക്ക് രണ്ടു മക്കൾ , മീനാക്ഷിയും അർജുനും. തുടർന്ന് രണ്ടു വർഷത്തിനുള്ളതിൽ അമേരിക്കയിൽ നിന്നും തന്നെ ഉള്ള എൻജിനീയറെ ദിവ്യ വിവാഹം കഴിച്ചു.. ഈ ബന്ധത്തിൽ ദിവ്യ ക്ക് ഒരു മകൾ കൂടി ഉണ്ട്.