Malayali Live
Always Online, Always Live

ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഞാനാ ചിത്രം ചെയ്തേനെ; മോഹൻലാൽ അന്ന് പറഞ്ഞു; സൂപ്പർഹിറ്റ് ചിത്രത്തിനെ കുറിച്ച് സംവിധായകൻ..!!

2,579

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് മോഹൻലാൽ. ഒട്ടേറെ വിജയ ചിത്രങ്ങൾ ഉള്ള താരം കഷ്ടതകൾ സഹിച്ചു ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ തിരക്കുകൾ മാറ്റി വെച്ച് നല്ല ചിത്രങ്ങൾക്കായി ഡേറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ മോഹൻലാലിനെ വെച്ച് ചെയ്യാൻ ആഗ്രഹിച്ചിരുന്ന ചിത്രം മോഹൻലാൽ അറിയാതെ തന്നെ മറ്റൊരു നടനിലേക്ക് പോയി. അത്തരത്തിൽ ഉള്ള ഒരു സംഭവത്തെ കുറിച്ച് ആണ് സംവിധായകൻ ടി എസ് സുരേഷ് ബാബു. പ്രായിക്കരപാപ്പാൻ എന്ന മുരളി നായകനായ ചിത്രത്തിലേക്ക് ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു എന്നാണ് ടി എസ് സുരേഷ് ബാബു പറയുന്നത്.

ഷാജി പാണ്ഡവത്ത് കഥയും തിരക്കഥയും എഴുതിയ ചിത്രം പുറത്തിറങ്ങുന്നത് 1995 ൽ ആയിരുന്നു. മുരളി , ജഗദീഷ് , ചിപ്പി , ഗീത എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. മുരളി ആണ് ചിത്രത്തിൽ പ്രായിക്കരപാപ്പാൻ എന്ന കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചത്. എന്നാൽ മോഹൻലാലിനെ ആയിരുന്നു താൻ മനസ്സിൽ കണ്ടത് എന്നാണ് സുരേഷ് ബാബു പറഞ്ഞത്.

എന്നാൽ തിരക്കഥകൃത്തു കൂടി ആയ ഷാജിക്ക് മുരളിയെ വെച്ച് ചെയ്യാൻ ആയിരുന്നു താല്പര്യം ഉണ്ടായിരുന്നത് എന്നും കഥ അദ്ദേഹത്തോട് പറഞ്ഞത് കൊണ്ട് അങ്ങനെ തന്നെ മുന്നോട്ട് പോകേണ്ടി വന്നു എന്നും സുരേഷ് ബാബു പറയുന്നു. അതെ സമയം ആദ്യം ചിത്രത്തിന് നൽകിയ പേര് വാരിക്കുഴി എന്നായിരുന്നു എന്നും അദ്ദേഹം പറയുന്നു.

പ്രായിക്കരപാപ്പാൻ എന്ന ചിത്രത്തിൽ ജഗദീഷ് പാടുന്ന പാട്ട് ആദ്യമായി കേൾക്കുന്നത് മോഹൻലാലിന്റെ കാറിൽ വെച്ച ആയിരുന്നു എന്നും ഒരു വാക്കു പറഞ്ഞിരുന്നു എങ്കിൽ ഞാൻ ആ ചിത്രം ചെയ്തേനെ എന്ന് മോഹൻലാൽ തന്നോട് അന്ന് പറഞ്ഞത് എന്നും സുരേഷ് ബാബു പറയുന്നു.