Malayali Live
Always Online, Always Live

വിട്ടുവീഴ്ചകൾ ചെയ്യേണ്ട ആവശ്യമില്ല; അവസാനം ചക്കപ്പഴത്തിൽ നിന്നും പിന്മാറിയ കാരണം വെളിപ്പെടുത്തി അർജുൻ സോമശേഖരൻ..!!

3,620

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫ്ലവർസ് ചാനലിലെ ചക്കപ്പഴത്തിൽ നിന്നും പിൻമാറിയ കാരണം വെളിപ്പെടുത്തി അർജുൻ സോമശേഖരൻ. ഒട്ടേറെ ആരാധകർ ഉള്ള ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ നിന്നും ആണ് കഴിഞ്ഞ ദിവസം നടനും നർത്തകനും സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ആയ അർജുൻ പിന്മാറിയത്. ടിക് ടോക്കിൽ കൂടി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ താരജോഡികൾ ആയിരുന്നു സൗഭാഗ്യവും അർജുൻ സോമശേഖറും.

അടുത്തിടെ ആണ് പ്രശസ്ത നർത്തകനും നടനുമായ അർജുനനുമായി വിവാഹം നടന്നത്. മലയാളികൾ ഏറെ ആഘോഷം ആക്കിയ വിവാഹം ആയിരുന്നു ഇരുവരുടെയും. 2020 ഫെബ്രുവരിയിൽ ആണ് സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള വിവാഹം കഴിക്കുന്നത്. ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരം ആയിരുന്നു വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട് നടന്നത്. തുടർന്ന് മാല മാറ്റൽ , ഊഞ്ഞാൽ തുടങ്ങിയ ചടങ്ങുകളും നടന്നു. സ്വാകാര്യ ജോലി ഉപേക്ഷിച്ചു ആണ് അർജുൻ ടാറ്റൂ ആർട്ടിസ്റ്റും നർത്തകനും ആയി മാറിയത്.

ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ആണ് അർജുൻ ഫ്ലവർസ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്. എന്നാൽ സീരിയലിൽ നിന്നും അർജുൻ പിന്മാറി എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുന്നേ അർജുൻ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയത്. എന്നാൽ ആണ് കാരണം പറയാൻ കഴിയില്ല എന്ന് പറഞ്ഞ അർജുൻ ഇപ്പോൾ അതിനുള്ള വ്യക്തമായ കാരണം പറഞ്ഞിരിക്കുകയാണ്. അർജുന്റെ വാക്കുകൾ ഇങ്ങനെ…

സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകൾ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാൻസ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിൻമാറാൻ തീരുമാനിച്ചത്. ഒരു മാസം വർക്കിനിടയിൽ വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാൻ പറ്റുന്നില്ല. 200 വിദ്യാർഥികളുണ്ട്. സമയമില്ല ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല ഞങ്ങളുടെ വലിയ പാഷൻ കൂടിയാണ് നൃത്തം. അതിൽ വിട്ടുവീഴ്ച ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്.

സൗഭാഗ്യക്ക് ഒറ്റക്ക് ക്ലാസുകൾ മാനേജ് ചെയ്യാൻ പറ്റുന്നില്ല. ഡാൻസ് ക്ലാസുമായി മുന്നോട്ട് പോകാനും കൊച്ചിയിലും കൂടി ക്ലാസ് തുടങ്ങാനുമാണ് പ്ലാൻ. തിരുവനന്തപുരത്തും കൊച്ചിയിലുമായി മാറി മാറി നിൽക്കും. ഇനി സമയത്തിനനുസരിച്ച് നല്ല ഓഫറുകൾ വന്നാൽ അഭിനയത്തിൽ വീണ്ടും നോക്കാമെന്നും അർജുൻ പറയുന്നു. നടി താര കല്യാണിന്റെ മകൾ ആയ സൗഭാഗ്യ ആണ് അഭിനയ ലോകത്തേക്ക് എത്തും എന്ന് കരുതിയത് എങ്കിലും മരുമകൻ അർജുൻ ആണ് എത്തിയത്. അവതാരകയായ അശ്വതി ശ്രീകാന്തും ഈ സീരിയലിൽ കൂടി നടിയായി എത്തിയത്. നർമ്മത്തിൽ കൂടി എരിവും പുളിയും നിറഞ്ഞ കുടുംബ വിശേഷങ്ങൾ ആണ് സീരിയൽ പറയുന്നത്.

ആർ ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന പരമ്പരയിൽ പൈങ്കിളിയുടെ ഭർത്താവ് ആയ ശിവൻ ആയി ആണ് അർജുൻ എത്തുന്നത്. പോലീസ് കോസ്റ്റബിൾ ആയിരുന്നു എങ്കിൽ കൂടിയും ഇടയ്ക്കിടെ സസ്‌പെൻഷനിൽ ആകുന്ന പോലീസ് ഉദ്യോഗസ്ഥൻ കൂടി ആയിരുന്നു ശിവൻ. മണ്ണുമാന്തി എന്ന പേര് കൂടി ഉണ്ട് ശിവന്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രം ആയിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയത് ആരാധകർക്ക് ഏറെ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്.