Malayali Live
Always Online, Always Live

ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് വൃത്തികെട്ട കമന്റ്; കിടിലൻ മറുപടി കൊടുത്ത് നടി മിഷേൽ..!!

10,945

ഒമർ ലുലു എന്ന മലയാളത്തിന്റെ ന്യൂ ജെൻ സംവിധായകൻ കണ്ടെത്തിയ അഭിനയത്രി ആണ് മിഷേൽ ആൻ ഡാനിയേൽ. പുതുമുഖങ്ങളെയും മലയാളത്തിലെ സഹ വേഷങ്ങൾ ചെയ്യുന്ന താരങ്ങളെയും നായക – നായിക നിരയിലേക്ക് കൊണ്ടുവരുകയും വിജയം നേടി കൊടുക്കുകയും ചെയ്യുന്ന സംവിധായകൻ ആണ് ഒമർ ലുലു. പുതുമുഖങ്ങളെ മുൻനിർത്തി ഒമർ എടുത്ത ചിത്രം ആണ് ഒരു അഡാർ ലൗ.

ചിത്രത്തിൽ കൂടിയാണ് മിഷേൽ എന്ന താരം ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലും അതിനൊപ്പം തന്നെ മോഡലിംഗിലും ശ്രദ്ധാ കേന്ദ്രമായി മാറിയ മിഷേൽ ഒരു അഡാർ ലൗ എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു ഒരുക്കിയ ധമാക്ക എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോൾ തന്റെ ഫോട്ടോക്ക് താഴെ ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് അശ്ലീല കമന്റ് ഇട്ട യുവാവിന് വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്ന് തകർപ്പൻ മറുപടി കൊടുത്ത് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരിക്കുയാണ് താരം. ഇൻസ്റ്റാഗ്രാമിൽ അടക്കം ഇത്തരത്തിൽ നിരവധി മോശം കമെന്റുകൾ ആണ് താരങ്ങളിൽ പലരും നേരിടേണ്ടി വരുന്നത്.

എന്തായാലും മിഷേൽ നൽകിയ കിടിലം മറുപടിക്ക് തെരെ ആളുകൾ ആണ് പിന്തുണയുമായി എത്തിയത്. ഒട്ടേറെ മോശം കമന്റ് പോസ്റ്റ് ചെയ്തവർക്ക് കിടിലം മറുപടി താരം നൽകിയിട്ടുണ്ട്.