Malayali Live
Always Online, Always Live

എന്റെ പിന്നിൽ പിടിക്കുന്ന രംഗം ചെയ്യാൻ മമ്മൂട്ടി തയ്യാറായില്ല; അവസാനം സംവിധായകൻ ചെയ്തത്; തെസ്നി ഖാൻ പറയുന്നു..!!

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ലെന്നും ഒടുവിൽ ആ രംഗം എടുക്കാൻ മമ്മൂട്ടി സമ്മതിച്ചു.

3,675

മലയാള സിനിമയിൽ സ്ത്രീ ഹാസ്യ സാമ്രാട്ടുകളിൽ ഒരാൾ ആണ് തെസ്നി ഖാൻ. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് തെസിനി ഖാൻ. ഫലിതരസ പ്രാധാനമായ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയാണ് തെസിനി ഖാൻ. 1988 ൽ ഡെയിസി എന്ന ചിത്രത്തിലൂടെ ആണ്‌ അഭിനയരംഗത്ത്‌ എത്തുന്നത്‌.

പിന്നീട്‌ ചെറുതും വലുതുമായി നൂറുകണക്കിന്‌ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസിനി ഖാന്‌ ഉണ്ട്‌. 2020 ലെ മോഹൻലാൽ അവതാരകൻ ആയ ബിഗ്‌ ബോസിലും പങ്കെടുത്തിരുന്നു. മമ്മൂട്ടി അഭിനയിച്ച ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ് എന്ന ചിത്രത്തിലെ ലൊക്കേഷനിൽ ഉണ്ടായ ഒരു സംഭവം ആണ് തെസിനി ഖാൻ ഇപ്പോൾ പറയുന്നത്.

ചിത്രത്തിൽ മമ്മൂട്ടി നടന്നു വരുമ്പോൾ തന്റെ പിന്നിൽ പിന്നിൽ പിടിക്കുന്ന ഒരു രംഗം ഉണ്ടെന്നും എന്നാൽ എത്ര ശ്രമിച്ചിട്ടും മമ്മൂട്ടിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല എന്നും എന്നാൽ അവസാനം സംവിധായകൻ ചെയ്തത് ഇങ്ങനെ ആണ് എന്നും തെസിനി ഖാൻ പറയുന്നു.

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ലെന്നും ഒടുവിൽ ആ രംഗം എടുക്കാൻ മമ്മൂട്ടി സമ്മതിച്ചു. പക്ഷെ ഷൂട്ട്‌ തുടങ്ങി എന്റെ അടുത്ത് വരുമ്പോൾ മമ്മൂട്ടി ആ സീൻ ചെയ്യാൻ മടിക്കുകയായിരുന്നു. പല തവണ ചെയ്യാൻ പറഞ്ഞിട്ടും മമ്മൂട്ടി എന്റെ അടുത്ത് ചെല്ലുമ്പോൾ വീണ്ടും നിർത്തും. ഒടുവിൽ മമ്മൂട്ടി അത് ചെയ്യാൻ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു.

തുടർന്ന് കാര്യങ്ങൾ മനസിലാക്കിയ സംവിധായാകൻ മമ്മൂട്ടിക്ക് പകരം ആ സീൻ ചെയ്യാൻ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു. ഷൂട്ട്‌ തുടങ്ങുമ്പോൾ മമ്മൂട്ടിയെ കാണിക്കും എങ്കിലും ക്ലോസ് ആപ്പായി ഷൂട്ട്‌ ചെയ്യുന്ന സീൻ ഡ്യൂപ്പാണ് സിനിമയിൽ ചെയ്തരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയിൽ കാണാൻ സാധിക്കുമെന്നും തെസിനി ഖാൻ പറയുന്നു.