Malayali Live
Always Online, Always Live

എന്റെ രോമവും നിറവും എവിടെ; ഗൃഹലക്ഷ്മി കൊടുത്ത തന്റെ കവർ ചിത്രത്തിന് എതിരെ കനി കുസൃതി..!!

2,572

അഭിനേതാവ് മോഡൽ എന്നി നിലകളിൽ പ്രശസ്തി നേടിയ താരം ആണ് കനി കുസൃതി. ഈ വർഷത്തെ മികച്ച നടിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയിട്ടുണ്ട്. കൃത്യമായ നിലപാടുകൾ ഉള്ള സ്ത്രീ വ്യക്തിത്വം കൂടി ആണ് കനി. മലയാളത്തിലെ പ്രശസ്ത മാഗസിൻ ആയ ഗൃഹാലക്ഷ്മിയുടെ മുഖ ചിത്രം കനി കുസൃതി ആണ്.

എന്നാൽ മാഗസിൻ നടത്തിയ മിനുക്കു പണിയിൽ ഇപ്പോൾ കനി തന്നെ ആണ് മുഖ ചിത്രത്തിൽ ഉള്ളത് എന്നുള്ള സംശയം തോന്നും. ഇതിനിടെ വിഷയത്തിൽ ഇടപെട്ട് കനി കുസൃതി തന്നെ രംഗത്തെത്തുകയും ചെയ്തു. എന്റെ രോമമുള്ള കൈയ്യും നിറവുമെവിടെ? എന്ന ചോദ്യവുമായി കനി പ്രതികരിച്ചതോടെ കവർചിത്രം വീണ്ടും വൻ ചർച്ചയാകുകയാണ്.

ഫോട്ടോഗ്രാഫറോടും സ്റ്റൈലിസ്റ്റിനോടും എന്റെ പോലെ തന്നെ ആയിരിക്കണം ഫോട്ടോയും എന്ന് പറഞ്ഞിരുന്നു. മാതൃഭൂമിയുടെ ആളോടും അക്കാര്യം സൂചിപ്പിച്ചിരുന്നു. കൈയ്യിലെ രോമം ഒന്നും കളയരുത്. ഞാൻ അത് ചെയ്യാറില്ലെന്നാണ് ഞാൻ പറഞ്ഞത്. ഇതൊരു ബ്രാൻഡ് ഷൂട്ട് അല്ല കൊമേഷ്യൽ ഷൂട്ടുകളാണെങ്കിലും ഞാൻ അത്തരം കാര്യങ്ങൾ പറയാറുണ്ട്. എന്നാൽ ഇത് എന്നെ തന്നെയാണ് റെപ്രസെന്റ് ചെയ്യുന്നത്.

അതുകൊണ്ട് ഒരുപാട് തവണ ഞാൻ പറഞ്ഞിരുന്നു. എന്നിട്ടും അവർ എന്റെ സ്‌കിൻ ടോണിന് മാറ്റം വരുത്തി. അതുകൊണ്ടാണ് ഞാൻ എന്റെ സോഷ്യൽ മീഡിയയിൽ അങ്ങനെ എഴുതിയത്. കവർ ചിത്രമാണ് ഞാനിങ്ങനെ മാറ്റം വരുത്തിയതായി കണ്ടത്. വാരിക എന്റെ കൈയിൽ കിട്ടിയിട്ടില്ല. അകത്തെ ചിത്രങ്ങളും ഇതേ പോലെ എഡിറ്റ് ചെയ്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും കനി കുസൃതി പറയുന്നു. നമ്മുടെ മുഖത്ത് പാടുകളും കണ്ണിനടിയിൽ ഇരുണ്ട നിരവുമെല്ലാം ഉണ്ടാവും.

ചെറിയ മെയ്ക്കപ്പെല്ലാം ഫോട്ടോഷൂട്ടിന് ആവശ്യമാണ്. എന്നാൽ ഞാൻ എന്ന വ്യക്തിയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു മുഖമാക്കി മാറ്റുന്നതിനോട് തനിക്ക് വിയോജിപ്പാണ്. ഞാൻ എപ്പോഴും വാക്സ് ചെയ്യുന്ന ഒരാളല്ല. കൈയ്യിലും കാലിലും മിക്കപ്പോഴും രോമം ഉണ്ടാവാറുണ്ട്. അത് അങ്ങിനെ തന്നെ ഇരുന്നോട്ടെ എന്നാണ് പറഞ്ഞത്. ഫോട്ടോഷൂട്ടിന് മുമ്പും ഷൂട്ട് നടക്കുമ്പോഴും ആവർത്തിച്ച പറഞ്ഞിരുന്ന കാര്യമാണ്.

സ്‌കിൻ ടോൺ മാത്രമല്ല മുഖം തന്നെ മാറ്റുന്ന രീതിയിലുള്ള എഡിറ്റിങ്ങാണ് പലരും ചെയ്യുന്നത്. മുഖത്തിന്റെ അത്തരം മാറ്റങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. അങ്ങനെ മുഖത്തിന് മാറ്റം വരുത്താൻ എനിക്ക് നിലവിൽ താത്പര്യമില്ല. ഇനി ഭാവിയിൽ തോന്നുകയാണെങ്കിൽ അപ്പോഴല്ലെയെന്നും കനി കൂട്ടിച്ചേർത്തു. വെളുപ്പിച്ചുവെന്നല്ല പറഞ്ഞത്. സ്‌കിൻ ടോൺ മാറ്റുകയാണ് ഉണ്ടായത്.

പിന്നെ കണ്ണിനടിയിലെ കുഴിയും കൈയ്യിലെ രോമവും മാറ്റി. അവർ ആദ്യമെടുത്ത ഫോട്ടോയിൽ ഇതെല്ലാം ഉണ്ടായിരുന്നു. അതെല്ലാം എവിടെ? ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിൽ ആദ്യമെ പറയണം. പ്രസിദ്ധീകരിച്ചതിന് ശേഷമാണ് കവർ ചിത്രം കാണുന്നത്. കൈയ്യിലെ രോമം കളയരുതെന്ന് പറയുമ്പോൾ അതൊരു നിലപാടാണെന്ന് അവർക്ക് മനസിലാകുന്നില്ല.

അതൊകൊണ്ടാണ് എല്ലാ ഫോട്ടോയും പോലെ തന്റെ ഫോട്ടോയും എഡിറ്റ് ചെയ്തതെന്നും കനി പറയുകയുണ്ടായി. സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകൾ ആണ് കനി കുസൃതി.