Malayali Live
Always Online, Always Live

സാന്ത്വനത്തിലെ ശിവക്ക് ചുംബനം നൽകി ഷഫ്‌ന; എന്റെ ജീവിതത്തിനെ ഇത്രയും മനോഹരമാക്കിയത് ഇക്കയാണ്; ഭർത്താവിനെ കുറിച്ച് ഷഫ്‌ന പറയുന്നത് കണ്ടോ..!!

4,102

സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. ഒരു കുടുംബ കഥ എന്ന രീതിയിൽ സെപ്തംബർ 21 നു ആണ് സീരിയൽ ആരംഭിച്ചത്. മലയാളികൾക്ക് സുപരിചിതയായ സിനിമ സീരിയൽ താരം ഷഫ്‌നയുടെ ഭർത്താവ് സജിൻ ആണ് ശിവൻ എന്ന പ്രധാന കഥാപാത്രം ആയി സാന്ത്വനത്തിൽ എത്തുന്നത്.

നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം ആണ് സജിൻ വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഷഫ്‌ന നായികയായി എത്തിയ പ്ലസ് ടു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സജിൻ അഭിനയം തുടങ്ങുന്നത്. അന്ന് ഇരുവരും തമ്മിൽ ഉണ്ടായ സൗഹൃദം ആണ് വിവാഹത്തിൽ എത്തിയത്. തന്റെ എല്ലാ വിജയങ്ങൾ ക്കും പിന്തുണ ആയി ഉള്ളത് തന്റെ ഭാര്യ തന്നെ ആണെന്ന് സജിൻ പറയുന്നു. വിവാഹ ശേഷവും ഷഫ്‌ന അഭിനയ ലോകത്തിൽ ഉണ്ടായിരുന്നു. അതോടൊപ്പം തന്റെ അഭിനയ മോഹം അവൾക്ക് നന്നായി അറിയാമായിരുന്നു എന്ന് സജിൻ പറയുന്നു.

എന്റെ അഭിനയ ലോകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കാത്തിരിക്കുക ആയിരുന്നു അവൾ. അതിന് ഇത്രയേറെ വർഷങ്ങൾ ആയി എങ്കിൽ കൂടിയും അതൊന്നും അവൾക്ക് ഒരു പ്രശ്നം ആയിരുന്നില്ല. വീട്ടുകാരും മികച്ച പിന്തുണ തന്നെ നൽകി. വീട്ടിലുള്ളവരെല്ലാം എന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. എന്റെ കഷ്ടപ്പാടുകളെ ക്കുറിച്ചെല്ലാം അവർക്ക് കൃത്യമായി അറിയാമായിരുന്നു. മറ്റൊരു ജോലിക്ക് ശ്രമിക്കാനായി പറഞ്ഞ് ആരും സമ്മർദ്ദം നൽകിയിരുന്നില്ല.

മിനി സ്‌ക്രീനിൽ പുത്തൻ താരോദയനായി സജിൻ എത്തി എങ്കിൽ കൂടിയും അധികം ആർക്കും അറിയില്ലായിരുന്നു താരം ഷഫ്‌നയുടെ ഭർത്താവ് ആണ് എന്നുള്ളത്. സാന്ത്വനം സീരിയലിൽ നായക വേഷത്തിൽ ആണ് സജിൻ എത്തുന്നത്. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ എത്തിയ ഗോപിക അനിൽ ആണ് സാജിന്റെ നായിക ആയി അഞ്ജലി എന്ന വേഷത്തിൽ സാന്ത്വനത്തിൽ എത്തുന്നത്.

എന്നാൽ ജീവിതത്തിൽ തന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന തന്റെ ഭാര്യയെ കുറിച്ച് നൂറു നാവ് ആണ് സജിന്. അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം മിക്ക പ്രേക്ഷകരും അറിയുന്നത്. വളരെയേറെ പ്രതിസന്ധികൾ തരണം ചെയ്താണ് സജിനും ഷഫ്നയും വിവാഹിതരായത്. രണ്ടു മതവിഭാഗത്തിൽ പെട്ടവരായതുകൊണ്ട് വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു.

പിരിയാൻ വയ്യ എന്നു തോന്നിയപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നതായി ഷഫ്ന മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിൽ ഷഫ്നയുടെ കുടുംബം പങ്കെടുത്തിരുന്നില്ല. സജിനുമായി ഒരു വയസ് വ്യത്യാസമേ ഷഫ്‌നയ്ക്കുള്ളു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന. സിനിമയിലും സീരിയലിലുമായി ഒട്ടേറെ വേഷങ്ങൾ നടി അവതരിപ്പിച്ചു.

അഭിനയത്തിൽ ഭാര്യയാണ് സീനിയർ എന്നും സാന്ത്വനത്തിലെ കഥാപാത്രത്തെ വിമർശിക്കാറുണ്ടെന്നും സജിൻ അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു. 2013 ൽ വിവാഹിതരായ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ ഏഴാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് ഷഫ്നയും സജിനും. വിവാഹ വീഡിയോയുമായാണ് സജിനെത്തിയപ്പോൾ സഹതാരങ്ങളായ ചിപ്പി കീർത്തന അനിൽ ഗോപിക അനിൽ രാജീവ് പരമേശ്വർ തുടങ്ങിയവരെല്ലാം ആശംസ അറിയിച്ചു.

ഹൃദ്യമായൊരു കുറിപ്പാണ് ഷഫ്ന വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ചത്. എന്റെ ജീവിതത്തെ ഞാൻ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകർഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്തിലെ മറ്റാർക്കും മനസിലാക്കാൻ കഴിയില്ല എന്റെ ചെയ്തികളും നിങ്ങളെപ്പോലെ സഹിക്കാനാവില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്‌പ്പോഴും മനോഹരമാക്കാൻ നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി.

നിങ്ങളോടൊപ്പം എന്റെ ജീവിതത്തിൽ കുറവൊന്നും അനുഭവപ്പെട്ടിട്ടില്ല എന്നുമായിരുന്നു ഷഫ്നയുടെ വാക്കുകൾ. സജിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പമാണ് ഷഫ്നയുടെ കുറിപ്പ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സീരിയലിന് ഗംഭീര സ്വീകരണം ആണ് ലഭിക്കുന്നത്. ശ്രീദേവിയുടെ കഥാപാത്രം ചുരുക്കം നാളുകൾ കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടെയും കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. നടി ഗോപിക അനിൽ ആണ് സീരിയലിൽ അഞ്ജലി ആയി എത്തുന്നത്.

ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടം കൊണ്ട് എപ്പോഴും പുറകെ നടക്കുന്ന കഥാപാത്രം ആണ് അഞ്ജലിയുടേത്. എന്നാൽ അപ്രതീക്ഷിതമായി ഹരിക്ക് മറ്റൊരു പെൺകുട്ടിയുമായി ഉള്ള പ്രണയവും വിവാഹം നടക്കുന്നതിൽ തനിക്ക് ഏറ്റവും വെറുപ്പുള്ള ശിവനെ വിവാഹം കഴിക്കേണ്ടി വരുന്നു അഞ്ജലിക്ക്. കഥ പുതിയ വഴിത്തിരിവിൽ ആണ് ഇപ്പോൾ ഉള്ളത്.