Malayali Live
Always Online, Always Live

നടൻ മണികണ്ഠൻ ആചാരി അച്ഛനായി; കുഞ്ഞിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു..!!

3,746

2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദുൽഖർ വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കമ്മട്ടിപ്പാടം. ഈ ചിത്രത്തിൽ കൂടി ഒരുപിടി മികച്ച അഭിനയ പ്രതിഭകൾ കൂടി മലയാള സിനിമ ലോകത്തിൽ അവതരിച്ചു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങൾ വന്നു എങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് തൃപ്പൂണിത്തുറ സ്വദേശിയും നാടകനടനുമായ മണികണ്ഠൻ ആചാരി ആയിരുന്നു.

ബാലൻ എന്ന വേഷത്തിൽ ആയിരുന്നു താരം എത്തിയത്. ആ ഒറ്റ അഭിനയം കൊണ്ട് തന്നെ കേരള സംസ്ഥാന സഹ നടനുള്ള അവാർഡ് വരെ തേടി എത്തുകയായിരുന്നു അതിന് ശേഷം നിരവതി ചിത്രങ്ങളാണ് താരത്തെ തേടി വന്നത് മലയാളത്തിൽ നിന്ന് നേരെ പോയത് തമിഴ് സിനിമയിലേക്കാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്.

രാജീവ് രവി ആയിരുന്നു കമ്മട്ടിപ്പാടം സംവിധാനം ചെയ്തത്. അതിനു ശേഷം രാജീവ് രവി ഒരുക്കുന്ന നിവിൻ പൊളി നായകനായി എത്തുന്ന തുറമുഖം എന്ന ചിത്രത്തിലും മണികണ്ഠനുണ്ട്. 2020 ഫെബ്രുവരിയിൽ താരം പുതിയതായിട്ട ഒരു വീട് വെക്കുന്നതും താമസം മാറിയതും അന്ന് വല്യ വാർത്തയായിരുന്നു. അതേ വർഷം തന്നെ തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജലിയെ വിവാഹം കഴിക്കുകയായിരുന്നു.

മണികണ്ഠന്റയും അഞ്ജലിയുടെയും വിവാഹം വളരെ ലളിതമായിട്ടാണ് താരം നടത്തിയത് തന്നെ ഇപ്പോൾ തനിക്ക് കുഞ്ഞ് പിറന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ചിത്രവും അതിന്റെ കൂടെ കുറിച്ച കുറിപ്പും വൈറലായി മാറുന്നത്. മണികണ്ഠന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു. ഞാൻ അച്ഛനയാ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ.. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം.. അതോടൊപ്പം ചിത്രത്തിൽ “ബാലനാടാ” എന്നുളത് ചിത്രത്തിൽ കാണാമായിരുന്നു അത് ഏവർക്കും കൺഫ്യൂഷൻ ഉണ്ടാകി എന്ന് മനസിലാക്കിയ താരം തൊട്ട് താഴെ തന്നെ ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് ബാലൻ ആണ് എന്ന് വ്യക്തമാക്കിട്ടുണ്ട്. നിരവതി പേരാണ് അച്ഛനായ മണികണ്ഠൻ ആശംസകൾ അറിയിക്കുന്നത്.