Malayali Live
Always Online, Always Live

ഞാനൊരു പൊട്ടിയായിരുന്നു; ആരെയും വിശ്വസിച്ചുപോകും; ജീവിതത്തിൽ സംഭവിച്ചത്; മേഘന വിൻസെന്റ് അവസാനം വെളിപ്പെടുത്തുന്നു..!!

2,734

ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന ചന്ദനമഴ എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയ താരമാണ് മേഘന വിൻസെന്റ്. ബാലതാരമായി ആണ് മേഘന അഭിനയ ലോകത്തിലേക്ക് എത്തുന്നത്. കൃഷ്ണ പക്ഷികൾ എന്നായിരുന്നു ആ സിനിമയുടെ പേര്. തുടർന്ന് താരം സീരിയൽ ലോകത്തിലേക്ക് എത്തുന്നത് സൂര്യ ടിവിയിലെ സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ കൂടി ആയിരുന്നു.

മലയാളത്തിന് പുറമെ പത്തോളം തമിഴ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചന്ദനമഴ എന്ന പരമ്പരയിലെ അമൃതക്ക് കിട്ടിയ മൈലേജ് വളരെ വലുത് തന്നെ ആയിരുന്നു. ഒരു പക്ഷെ മേഘന എന്ന പേരുപറഞ്ഞാൽ ചിലപ്പോൾ മലയാളികൾക്ക് അറിയാൻ വഴിയില്ല. അമൃത എന്ന പേരിൽ കൂടി ആയിരുന്നു താരം കൂടുതലും അറിയുന്നത്. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം മേഘനാ വീണ്ടും മലയാളത്തിൽ എന്തായിരിക്കുകയാണ്.

സീ കേരളത്തിലെ സീരിയൽ വഴിയാണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൌൺ കളത്തിൽ മേഘനാ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ കൂടി ആരാധകരുമായി സംസാരിക്കുമായിരുന്നു. അതുകൊണ്ടു തന്നെ മേഘനയെ മലയാളികൾക്ക് മിസ് ചെയ്തില്ല എന്ന് തന്നെ വേണം പറയാൻ. എന്നാൽ ഇപ്പോൾ വീണ്ടും മലയാളത്തിൽ എത്തിയിരിക്കുന്നത് പഴയ പോലെ പാവം പെൺകുട്ടിയുടെ വേഷത്തിലല്ല.

കുട്ടി കുറുമ്പിയുടെ വേഷത്തിലാണ്. ഇപ്പോഴിതാ ജീവിതത്തിൽ താൻ ഒരു പൊട്ടിയായിരുന്നു എന്നും പലരും തന്നെ പറ്റിച്ചിട്ടുണ്ട് എന്നും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മേഘന പറയുന്നു. മേഘനയുടെ വാക്കുകൾ ഇങ്ങനെ..

ഞാൻ ആദ്യം ഭയങ്കര പൊട്ടത്തി ആയിരുന്നു. നിങ്ങളെന്റെ അരുവിക്കര പ്രസംഗം കേട്ടിട്ടില്ലേ. ആരെയും പെട്ടെന്ന് വിശ്വസിക്കും. നമ്മുടെ ജീവിതത്തിലെ ഏത് നിമിഷവും എന്തും സംഭവിക്കും. ആ സമയത്ത് വൈകാരികമായി വീണ് പോകും. അപ്പോൾ രണ്ട് തിരഞ്ഞെടുപ്പുകളേ നമ്മുടെ മുന്നിലുള്ളു. ഒന്നുകിൽ എഴുന്നേൽക്കാം അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് പോകും.

എഴുന്നേറ്റ് നിൽക്കണം നിന്ന് കാണിക്കണമെന്ന് വിചാരിച്ചാൽ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. മുന്നേറി കാണിക്കാം. ജീവിക്കണം എന്ന മനസുണ്ടെങ്കിൽ എവിടെ വേണമെങ്കിലും നിൽക്കാം. ജയിക്കാൻ കഴിയും. വലിയ കാര്യങ്ങൾ നടക്കുമ്പോൾ പാഠമായി എടുത്ത് മുന്നോട്ട് പോകണം. ഇത് തീരുമാനിക്കേണ്ടത് മനസാണ്. മഴവില്ല് പോലെ ജീവിതത്തിൽ നിറങ്ങൾ വേണമെന്ന് തീരുമാനിക്കുന്നതും ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കുന്നതും എല്ലാം നമ്മളാണ്. മിസിസ് ഹിറ്റലർ എന്ന സീരിയലിലേക്ക് അവസരം വന്നപ്പോൾ വലിയ ചലഞ്ചിംഗ് ആയിരുന്നു.

കാരണം ഇതുവരെ ഇങ്ങനൊരു വേഷം എന്നെ തേടി എത്തിയിട്ടില്ല. സാധാരണ നമ്മൾ കാണുന്ന നായികയല്ല ജ്യോതി. അതാണ് എന്നെ കൂടുതൽ അകർശിച്ചതെന്ന് പറയാം. ജീവിതത്തിലെ വിവിധ വശങ്ങൾ കലർന്നൊരു പെണ്കുട്ടിയാണ് അവൾ. അതായത് ഒരു പെണ്കുട്ടിയുടെ അകത്ത് എന്തൊക്കെ കാര്യങ്ങളുണ്ടോ അതെല്ലാം അവളുടെ മനസിലുണ്ട്. തമാശ ഉണ്ട് കുസൃതിയുണ്ട് ഇഷ്ടമുണ്ട്, സങ്കടങ്ങളുണ്ട്. നേടണമെന്ന ആഗ്രഹവുമുണ്ട്.

പ്രണയമുണ്ട് എനിക്ക് കഴിയുന്നതിന്റെ പരമാവധി ആ വേഷം ഭംഗിയാക്കാൻ സാധിക്കുന്നുണ്ട്. ഷാനവാസ് മിസ്റ്റർ ഹിറ്റലറിൽ നായകനായി എത്തുന്നത് . കുസൃതി നിറഞ്ഞ പെൺകുട്ടിയുടെ വേഷമാണ് മേഘന കൈകാര്യം ചെയ്യുന്നത്. അമൃത ഒരു പാവം മരുമകൾ ആണെങ്കിൽ പുതിയ കഥാപാത്രം ഒരു കുറുമ്പുകാരിയാണ്.

നടൻ ഷാനവാസാണ് പരമ്പരയിൽ നായകനായി എത്തുന്നത്. സീതയെന്ന ഹിറ്റ് സീരിയൽ വഴിയാണ് ഷാനവാസ് ശ്രദ്ധ നേടുന്നത്. ഇതാദ്യമാണ് മേഘനയും ഷാനവാസും ഒന്നിച്ചെത്തുന്നത്.