Malayali Live
Always Online, Always Live

ഒരു കുഞ്ഞു വേണമെന്ന ഒരുപാട് കാലത്തെ ആഗ്രഹം സാധ്യമായി; ഇപ്പോൾ എല്ലാം ഹാപ്പിയാണ്; മേഘന വിൻസെന്റ്..!!

10,585

മലയാള സിനിമ സീരിയൽ മേഖലയിൽ ഈയടുത്ത്‌ കൂടുതൽ വാർത്തകളിൽ ഇടം നേടിയ വിവാഹ മോചന വാർത്ത ആയിരുന്നു മേഘന വിൻസെന്റും ഡോൺ ടോണിയും തമ്മിൽ ഉള്ളത്. എന്നാൽ വിവാഹ മോചന വാർത്തയിൽ നിരവധി വിവാദ പ്രസ്താവനകൾ ഉണ്ടായി എങ്കിൽ കൂടിയും മേഖന വിഷയത്തിൽ അധികം പ്രതികരിക്കാൻ നിന്നട്ടില്ല എന്ന് വേണം പറയാൻ.

2017 ൽ ആയിരുന്നു ഇവരും തമ്മിൽ ഉള്ള വിവാഹം. ഒരു വർഷം നീണ്ടു നിന്ന വിവാഹ ജീവിതം പിന്നീട് വേർപിരിയുകയും ആയിരുന്നു. ഇരുവരും വിവാഹ ശേഷം വേർപിരിഞ്ഞപ്പോൾ തന്നെ മേഘന അമ്മക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറുകയും തമിഴ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങുകയും ആയിരുന്നു. ചന്ദനമഴ എന്ന സീരിയലിൽ കൂടിയാണ് മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആകുന്നത്.

നായികയായി എത്തിയ താരം സീരിയൽ അവസാനിക്കും മുന്നേ സീരിയലിൽ നിന്നും പിന്മാറിയത് ഏറെ വാർത്ത ആയിരുന്നു. ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ കൂടി നിരവധി വിഡിയോകൾ ഷെയർ ചെയ്യാറും ഉണ്ട്. വിഡിയോകൾ പങ്കു വെക്കുക മാത്രം അല്ല അതിന് ഒപ്പം തന്നെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയും തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളെ അടക്കം എല്ലാം പങ്കു വെക്കാറും ഉണ്ട് മേഘന.

ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ പുതിയ സന്തോഷം പങ്കു വെക്കുക ആണ് മേഘന. ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ഇതുപോലെ ഒരു കുട്ടി വാവ വേണം എന്നുള്ളത്. പെട്ടന്ന് ഒരു ദിവസം ഞങ്ങൾ അത് അങ്ങോട്ട് തീരുമാനിക്കുക ആയിരുന്നു. അവൾ ഞങ്ങളുടെ കുടുംബത്തിൽ എത്തിയതോടെ ജീവിതം ആകെ മാറി. വീട്ടിൽ കൂടുതൽ സന്തോഷം വന്നു. ഹാപ്പി എന്നാണ് പേര്. അവൾ വന്നതോടെ കിടക്കുന്ന സമയം മാറി.

രാവിലെ എഴുന്നേൽക്കുന്ന സമയം മാറി. മേഘന വാങ്ങിയ പുതിയ നായകുട്ടിയുടെ വിശേഷങ്ങൾ ആണ് താരം തന്റെ യൂട്യൂബിൽ കൂടി പറഞ്ഞത്. അവൾക്ക് ഹാപ്പി എന്നുള്ള പേര് ഇടാൻ ഉള്ള കാരണവും മേഘന പറയുന്നു. ഞങ്ങൾ അവൾ വന്നതോടെ ഭയങ്കര ഹാപ്പി ആണ്. അവളുടെ പേരും അതുകൊണ്ടു ഹാപ്പി എന്നാകട്ടെ എന്ന് കരുതി എന്നും മേഘന പറയുന്നു.