Malayali Live
Always Online, Always Live

ഇത് കൊല്ലം സുധിയുടെ മൂന്നാം വിവാഹം; ഷോയിൽ പറഞ്ഞത് മുഴുവൻ കള്ളങ്ങൾ; സുധിയെ പൊളിച്ചടുക്കി യുവതി; പറയുന്നത് ഇങ്ങനെ..!!

160,951

കൊല്ലം സുധി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. നിരവധി സ്റ്റേജ് ഷോകൾ സ്‌കിറ്റുകൾ എന്നിവയിൽ കൂടി മലയാളികൾക്ക് സുപരിചിതനായ ആൾ ആണ് കൊല്ലം സുധി. നിരവധി മിനി സ്ക്രീൻ പരിപാടികൾ ചെയ്ത താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത് ഫ്ലവർസ് ചാനൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ കൂടി ആണ്.

മികച്ച റേറ്റിങ് ഉള്ള പരിപാടി ആണ് സ്റ്റാർ മാജിക്ക്. ഇപ്പോഴുള്ള ഭാര്യക്ക് ഒപ്പം ആയിരുന്നു കൊല്ലം സുധി ഷോയിൽ എത്തിയത്. ഷോയിൽ ആണ് താരം ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തിയത്. തന്റെ രണ്ടാം വിവാഹം ആണ് ഇതെന്ന് ആയിരുന്നു സുധി പറഞ്ഞത്. രണ്ടു മക്കളിൽ മൂത്ത ആൾ ആദ്യ ഭാര്യയിൽ ഉള്ളതാണ് എന്ന് സുധി പറയുന്നു. എന്നാൽ മൂത്ത മകൻ രാഹുൽ ആദ്യ ഭാര്യയിൽ ഉള്ളത് ആണെന്ന് പറയുന്നത് രേണുവിന് ഇഷ്ടമല്ല. തന്റെ മകൻ തന്നെ ആണ് അതും എന്ന് ആണ് രേണു പറയുന്നത്.

ആദ്യ മകൻ രാഹുലും രണ്ടാമത്തെ മകൻ റിദുൽ ആണ്. സുധിയുമായി പണ്ടുമുതലേ സൗഹൃദത്തിലായിരുന്നു രേണു. സുധിയുടെ കഥകൾ എല്ലാം കേട്ട് സങ്കടം തോന്നിയപ്പോൾ ആണ് സുധി ചേട്ടനു ഒരിക്കൽ കൂടി ഒരു ജീവിതം നൽകുവാൻ രേണു തീരുമാനിച്ചത്. രേണുവിൻ്റെ ആദ്യവിവാഹം ആണ് ഇത്. എന്നാൽ സുധിയെ ഇഷ്ടപ്പെടാൻ രേണുവിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.

“സിനിമ നടൻ ജഗദീഷിനെ എനിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു ഭർത്താവിനെ കിട്ടിയാൽ കൊള്ളാമെന്നു തോന്നി. സുനി ചേട്ടനെ കാണാൻ ഏതാണ്ട് അതുപോലെയാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആവാനുള്ള മറ്റൊരു കാരണം ഇത് കൂടിയാണ്” പരിപാടിയിൽ രേണു വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ ഉള്ളത് സുധിയുടെ മൂന്നാം വിവാഹം ആണെന്നും മൂന്നാമത്തെ ഭാര്യ ആണെന്നും ഉള്ള വിമർശനം ആണ് ഉയരുന്നത്.

ആദ്യത്തെ ഭാര്യ മകൻ പിറന്ന ശേഷം മരിച്ചപ്പോൾ കൈക്കുഞ്ഞുമായി ആണ് താൻ മിമിക്രി ചെയ്യാൻ പോയിരുന്നത് എന്ന് സുധി പറയുന്നു. എന്റെ മകനെയും കൊണ്ട് ഒരുപാട് വേദികളിൽ പ്രോഗ്രാം ചെയ്യാനായി പോയിട്ടുണ്ട്. അന്ന് അവനെ വേദിയുടെ പുറകിൽ കിടത്തി ഉറക്കിയിട്ട് ഞാൻ സ്കിറ്റ് കളിക്കുമായിരുന്നു. സ്റ്റേജിൽ നിൽക്കുമ്പോൾ മകൻ എഴുന്നേൽക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. പിന്നെ ചിലപ്പോഴെക്കെ ഞാൻ മിമിക്രി കളിക്കുമ്പോൾ അസീസ് മകനെ മടിയിലിരുത്തി ഉറക്കും.

മകൻ കുറച്ച് കൂടി വലുതായതിന് ശേഷം ഞങ്ങളുടെ പ്രോഗ്രാമിന് കർട്ടൻ പിടിച്ച് അവൻ വേദിയിൽ ഉണ്ടാവും എന്ന് താരം പറയുന്നു. ഇപ്പോൾ എനിക്ക് രണ്ടാമതൊരു കുട്ടി കൂടി ഉണ്ട്. റിഥുൽ എന്നാണ് പേര്. ഭാര്യ രേണു എന്നുമാണ് നേരത്തെ സ്റ്റാർ മാജിക്കിലെ ഒരു എപ്പിസോഡില്‍ സുധി പറഞ്ഞത്. കണ്ണുനീരോട് കൂടിയാണ് അവതാരകയും സഹമത്സരാർഥികളുമെല്ലാം സുധിയുടെ കഥ കേട്ടത്. വാവക്കുട്ടാ എന്നാണ് ഭാര്യ രേണുവിനെ വിളിക്കുന്നത്. കൂടെ കിച്ചുവും റിഥൂട്ടനും.

നിങ്ങൾ കാണാൻ ആഗ്രഹിച്ച മകൻ ഇതാണെന്ന് പറഞ്ഞ് മൂത്തമകനെ താരം പരിചയപ്പെടുത്തി. രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടു തന്നതാണ് വാവക്കുട്ടനെ. സുധി പറയുന്നു. എന്നാൽ സുധി പറയുന്നത് മുഴുവൻ പച്ചക്കള്ളം ആണെന്ന് ആയിരുന്നു യുവതിയുടെ വാദം. ഇത് സുധിയുടെ മൂന്നാം വിവാഹം ആണ്. ചേട്ടാ ശാലിനിയെ എനിക്ക് നന്നായി അറിയാം എന്ന് പറഞ്ഞു ആയിരുന്നു ഒരു കമന്റ് വന്നത്.

ചേട്ടൻ ആരാണെന്നു അറിയാവുന്നവർക്ക് നന്നായിട്ട് അറിയാം. അങ്ങനെ അല്ലാത്തവരെ പറഞ്ഞു പറ്റിക്കാം.. എന്ത് കൊണ്ട് ആണ് നിങ്ങൾ ശാലിനിയെ കളഞ്ഞിട്ട് പോയത് എന്ന് നന്നായിട്ട് അറിയാം. അത് കൊണ്ട് കൂടുതൽ ഷോ ഒന്നും വേണ്ട. നിങ്ങൾ നല്ലവൻ ആയിരുന്നു എങ്കിൽ അവൾ ഒരിക്കലും നിങ്ങളെ കളയില്ല എന്നായിരുന്നു മറ്റൊരു കമന്റ്. പോസ്റ്റിലെ കമന്റ് വൈറൽ ആയതോടെ ശാലിനി ആരാണ് എന്നും സുധിയുടെ വിവാഹത്തെ കുറിച്ചും വീണ്ടും ചർച്ചകൾ വന്നത്. ശാലിനി ആരാണെന്ന് നിരവധി ആളുകൾ ചോദിക്കുന്നുണ്ട്. ശാലിനിയുമായി ഉള്ള വിവാഹത്തിൽ ശരിക്കും എന്താണ് സംഭവിച്ചത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്.