Malayali Live
Always Online, Always Live

ശിവന്റെ പുത്തൻ ലുക്ക് കണ്ടു കണ്ണുതള്ളി അഞ്ജലി; അനിയന്റെ മനസ്സ് കണ്ട് സർപ്രൈസ് നൽകി ഹരി; സാന്ത്വനം പുത്തൻ എപ്പിസോഡ് ഇങ്ങനെ..!!

651

ശിവന്റെയും അഞ്ജലിയുടെയും മലയാളികൾ നെഞ്ചിലേറ്റിയ സീരിയൽ ആയി മാറിക്കഴിഞ്ഞു മാറിക്കഴിഞ്ഞു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്. സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്.

അതുകൊണ്ടു തന്നെ ആണ് ഏറെ കൗമാരക്കാരും ഈ സീരിയലിന് ആരാധകർ ആയി ഉള്ളത്. ഇപ്പോഴിതാ സീരിയൽ 100 ആം എപ്പിസോഡ് കഴിഞ്ഞിരിക്കുകയാണ്. 100 എപ്പിസോഡ് ആയപ്പോൾ പ്രേക്ഷകർ നൽകിയ വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സീരിയൽ താരങ്ങൾ ആയ ചിപ്പി , സജിൻ , ഗോപിക , രക്ഷ എന്നിവർ എത്തിയിരുന്നു. ഹരി പത്രം വായിക്കുമ്പോൾ ജോലിക്ക് പോകാൻ ഉള്ള ഡ്രെസ്സിൽ ആണ് ഇരിക്കുന്നത്. പാന്റും ഷർട്ടും ആണ് വേഷം. രണ്ടിന്റെയും വില ചോദിച്ചു ഞെട്ടുന്ന ശിവൻ തുടർന്ന് ആലോചനയിൽ മുഴുകുന്നു.

Santhwanam serial

എന്നാൽ എന്തിനാണ് ഇങ്ങനെ ഡ്രെസിന്റെ വില പതിവില്ലാതെ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആണ് ഇന്നലെ രാത്രി വസ്ത്രങ്ങൾ ആണ് നമുക്ക് നല്ല മനുഷ്യൻ ആകുന്നത് എന്ന് തോന്നിക്കുന്നത് എന്ന കാര്യം ശിവൻ പറയുന്നു. ഇത് പിന്നിൽ നിന്നും കേൾക്കുന്ന അഞ്ജലിക്ക് വല്ലാത്ത ആകാംഷ ഉണ്ടാക്കുന്നു. ഇവിടെ നിന്നും ആയിരുന്നു ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം. ചോദ്യങ്ങൾ എല്ലാം കഴിഞ്ഞു ഒന്നിച്ചു ജോലിക്ക് ഇറങ്ങുന്ന ശിവൻ വഴിയിൽ വെച്ചും ഹരിയോട് പാന്റിന്റെയും ഷർട്ടിന്റെയും അളവും വിലയും ചോദിക്കുന്നു.

എന്നാൽ എല്ലാം പർണജൂ കൊടുക്കുന്നുണ്ട് എങ്കിൽ കൂടിയും എന്തിനാണ് എപ്പോൾ ഇതൊക്കെ അന്വേഷിക്കാൻ കാരണം എന്നുള്ളതിന് മൗനം തന്നെ ആണ് ശിവന്റെ മറുപടി. എന്നാൽ വീട്ടിൽ വിരുന്നിന് പോകാൻ ഉള്ള ഒരുക്കത്തിൽ ആണ് അഞ്ജലി. ശിവന് വേണ്ടി അഞ്ജലി അമ്പലത്തിൽ വന്നപ്പോൾ ഇട്ട ഷർട്ട് തേച്ചു വെക്കുന്നുണ്ട്. എന്തിനാണ് ഇപ്പോൾ ഇത് തേക്കുന്നത് എന്നുള്ള ദേവിയുടെ ചോദ്യത്തിന് നാളെ വീട്ടിൽ പോകുമ്പോൾ നല്ല ഡ്രസ്സ് ഇടട്ടെ എന്ന് കരുതി ആണെന്ന് ആയിരുന്നു അഞ്ജലിയുടെ മറുപടി.

ഈ മറുപടി കേൾക്കുമ്പോൾ തന്നെ അഞ്ജലിക്ക് ശിവനോട് തോന്നിയ ഇഷ്ടം ആണ് വ്യക്തമാക്കുന്നത്. അതോടൊപ്പം ശിവനെ പുള്ളിക്കാരൻ എന്ന് അഭിസംബോധന ചെയ്യുന്നു കൂടി ഉണ്ട് അഞ്ജലി. എന്നാൽ വൈകിട്ട് കുളി കഴിഞ്ഞു എത്തി ഡ്രെസ്സുകൾ അഴയിൽ വിരിക്കുന്ന ശിവന്റെ മുന്നിലേക്ക് ഹരി എത്തുക ആണ്. ഹരി ശിവനോട് കണ്ണടച്ച് നിൽക്കാൻ ആണ് പിന്നീട ആവശ്യപ്പെടുന്നത്. തുടർന്ന് കൈയിലേക്ക് പുത്തൻ പാന്റും ഷർട്ടും വെച്ച് കൊടുക്കുക ആണ് ഹരി.

Santhwanam serial

വല്ലാത്തൊരു സർപ്രൈസ് തന്നെ ആയിരുന്നു ശിവന് അത്. തുടർന്ന് എന്റെ അനിയന്റെ മനസ്സ് എനിക്ക് നന്നായി അറിയാം എന്നും ഹരി പറയുന്നു. പ്രേക്ഷക കണ്ണുകൾക്ക് ഈറൻ അണിയിക്കും ഈ സീൻ എന്ന് പറയാതെ വയ്യ. തുടർന്ന് താൻ ഈ ഡ്രസ്സ് വാങ്ങിയ വിവരം വീട്ടിൽ മറ്റാർക്കും അറിയില്ല എന്നും അതുകൊണ്ടു നാളെ രാവിലെ ഈ ഡ്രെസ്സിൽ നീ വരുമ്പോൾ എല്ലാവരും അറിഞ്ഞാൽ മതി എന്നും ഹരി പറയുന്നു. അഞ്ജലി ക്ക് അപ്പോഴും നാളെ ശിവൻ എന്ത് ധരിക്കും എന്നുള്ള ആകാംഷ ഉണ്ട്.

അതോടൊപ്പം ശിവന് മുന്നിലേക്ക് അഞ്ജലി അമ്പലത്തിൽ പോയപ്പോൾ ഇട്ട ഷർട്ടും മുണ്ടും കൊണ്ട് വന്നു എങ്കിൽ കൂടിയും അത് താൻ ധരിക്കില്ല എന്നും നിന്റെ കൂട്ടുകാരി എന്ന അപമാനിച്ച ദിവസം ഞാൻ അത് ഇട്ടത് എന്നും അതുപോലെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ധരിച്ച വസ്ത്രം ഇനി താൻ ധരിക്കില്ല എന്ന് ശിവൻ പറയുന്നു. ഇനി എന്തായിരിക്കും ശിവൻ നാളെ ധരിക്കുക എന്നുള്ള ആകാംഷയും അതോടൊപ്പം മറുത്തു എന്തേലും പറഞ്ഞാൽ ശിവൻ വരില്ല എന്ന ഭയവും കാരണം ഒന്നും മിണ്ടാതെ ഉറങ്ങുകയാണ് അഞ്ജലി.

എന്നാൽ അടുത്ത ദിവസം റെഡി ആയി അഞ്ജലി ആദ്യം എത്തുക ആണ്. പിന്നാലെ ആണ് ശിവൻ എത്തുന്നത് ശിവന്റെ പുത്തൻ മേക്കോവർ കണ്ടു ഞെട്ടുക ആണ് ശരിക്കും സാന്ത്വനം കുടുംബം. ഒപ്പം കൂടുതൽ ഞെട്ടുന്നത് അഞ്ജലി ആണെന്ന് തന്നെ പറയാം. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. അഞ്ജലിയുടെ വേഷം കയ്യടി ലഭിക്കാൻ ഉള്ള കാരണം അഞ്ജലിയുടെ ശബ്ദം തന്നെ ആണ്. പാർവതി പ്രകാശ് ആണ് അഞ്ജലിക്ക് വേണ്ടി ശബ്ദം നൽകി ഇരിക്കുന്നത്.

santhwanam serial

സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.

ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.