Malayali Live
Always Online, Always Live

കുടുംബവിളക്കിലെ സുമിത്ര മികച്ച നടിമാത്രമല്ല കിടിലൻ ജിമ്മത്തിയുമാണ്; മീര വാസുദേവിന്റെ വർക്ക് ഔട്ട് വീഡിയോ കണ്ട് ആരാധകർ പറയുന്നത് ഇങ്ങനെ..!!

3,264

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടി ആയ മോഹൻലാലിനൊപ്പം നായിക വേഷം ചെയ്തു ആദ്യം ചിത്രം തന്നെ വലിയ പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടും ആ അവസരം മുന്നോട്ടുള്ള ചിത്രങ്ങളിൽ കൊണ്ട് പോകാൻ കഴിയാത്ത താരം ആണ് മീര വാസുദേവൻ.

മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിൽ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മീരയുടെ അഭിനയ കാലത്തിന്റെ തുടക്കം. മലയാളത്തിൽ ഉം തമിഴിലും എല്ലാം വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും ഭാഷ അറിയാത്തത് കൊണ്ട് കൂടെ ഉണ്ടായിരുന്നവർ തന്നെ പലപ്പോഴും ചതിക്കുഴികളിൽ വീഴ്ത്തി എന്നും മോശം സിനിമകളുടെ ഭാഗമായി താൻ മാറിയത് പലപ്പോഴും അങ്ങനെ ആയിരുന്നു എന്നും മീര പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിങ് ഉള്ള ഏഷ്യാനെറ്റ് പരമ്പര കുടുംബ വിളക്കിൽ നായികയാണ് മീര വാസുദേവ്. 2 തവണ വിവാഹിതയായ മീരയ്ക്ക് ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം താരം വേർപിരിഞ്ഞിരുന്നു. 2012 ൽ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി.

നടൻ ജോൺ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭർത്താവ്. ഇതിൽ ഇവർക്ക് ഒരു മകനുണ്ടായി. എന്നാൽ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു. ഇപ്പോൾ മകൻ അരീഹയ്ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം. കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുന്ന താരം ഫിറ്റ്‌നസ്സിന്റെ കാര്യത്തിലും ഒന്നാമതാണ്.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്.

സുമിത്ര കിടിലൻ ജിമ്മത്തി ആണെന്ന് ആയിരുന്നു നിരവധി ആരാധകരുടെ കമന്റ്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്.

ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല. എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല. ഇതാണ് സീരിയലിന്റെ ഉള്ളടക്കം എങ്കിൽ കൂടിയും അവിഹിത കഥയിലൂടെ കുടുംബ വിളക്ക് സീരിയൽ പോകുന്നത്.